സിപിഐയെ ക്ഷണിച്ച ഹസന്റെ നിലപാട് നടക്കാത്ത അഭ്യാസം; സിപിഐയുമായി നയ – ആശയ പ്രശ്‌നങ്ങള്‍ ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍

ദില്ലി : സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്റെ നിലപാട് അഭ്യാസം മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എംഎം ഹസ്സന്റെ അഭ്യാസം നടക്കാത്ത കാര്യമെന്നും കോടിയേരി പറഞ്ഞു. സിപിഐയും സിപിഎഐഎമ്മും തമ്മില്‍ നയപരവും ആശയപരമായും പ്രശ്‌നങ്ങള്‍ ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കേന്ദ്രഭരണം ഉപയോഗിച്ച് ആര്‍എസ്എസ് കേരളത്തില്‍ ആക്രമണം അഴിച്ച് വിടുകയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും വര്‍ഗ്ഗീയ കലാപങ്ങളിലൂടെ വോട്ട് നേടാനാണ് ബിജെപി ശ്രമിച്ചത്. ഭുവനേശ്വറിലെ പ്രഖ്യാപനങ്ങളും ഇതിന്റെ ഭാഗമാണെന്നും ഇത്തരം പദ്ധതികള്‍ കേരളത്തില്‍ നടപ്പാവില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News