കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് അമ്മയും കുഞ്ഞും മരിച്ചു; അപകടം ബസില്‍ കയറുന്നതിനിടെ തെറിച്ചുവീണ്; ഒരാള്‍ക്ക് പരുക്ക്

കാസര്‍കോട് : പെര്‍ളടുക്കയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നു വീണ് പരിക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സുന്ദന്റെ ഭാര്യ 28 വയസുള്ള രജനി, മകന്‍ ഒന്നര വയസുള്ള ഋഗ്വേദ് എന്നിവരാണ് മരിച്ചത്. ബസില്‍ കയറുന്നതിനിടയില്‍ തെറിച്ചു വീണാണ് അപകടമുണ്ടായത്. തെറിച്ചു വീണതിനെ തുടര്‍ന്ന് രജനിയുടെ അമ്മ രോഹിണിക്കും പരിക്കേറ്റു. ഇവരെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here