മോഹന്‍ലാല്‍ ബോളിവുഡില്‍ നിന്ന് അകന്നുനിന്നതെന്തിന്? താരം തന്നെ വെളിപ്പെടുത്തുന്നു; മനസ് തുറന്നത് ‘കമ്പനി’യുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തില്‍

ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മോഹന്‍ലാല്‍. തമിഴിലും ഹിന്ദിയിലും കന്നടയിലും തെലുങ്കിലുമൊക്കെ ലാല്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവയെല്ലാംകൂടെ പതിമൂന്ന് സിനിമകള്‍ മാത്രമേ വരൂ. മൂന്നര പതിറ്റാണ്ട് കാലം സിനിമാ ലോകത്ത് സജീവമായി നില്‍ക്കുന്ന മോഹന്‍ലാല്‍ മലയാളത്തെ മറന്ന് ഒരിക്കലും മറ്റൊരു ഇന്റസ്ട്രിയിലേക്ക് പോയിട്ടില്ല എന്നതാണ് ഈ കണക്ക് തെളിയിക്കുന്നത്.

ഇത്ര വര്‍ഷത്തിനിടെ ഈ കഴിഞ്ഞ വര്‍ഷം, 2016ലാണ് ലാല്‍ ആദ്യമായി ഒരു തെലുങ്ക് സിനിമയില്‍ മുഴുനീള വേഷത്തില്‍ അഭിനയിച്ചത്. അതാകട്ടെ ഗംഭീര വിജയവും. ലാലിന്റെ ്അഭിനയം കണ്ട് ഞെട്ടിയ തെലുങ്കര്‍ അവരുടെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് മലയാളത്തിന്റെ പ്രിയ താരത്തെ പരിഗണമിക്കുന്നത്. തമിഴിലും ലാല്‍ വലിയ പേര് നേടിയിട്ടുണ്ട്. ഹിന്ദിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും വലിയൊരു അകലം മോഹന്‍ലാല്‍ പാലിച്ചു. എന്തുകൊണ്ട് താന്‍ ഹിന്ദി സിനിമയില്‍ നിന്നും അകലം പാലിച്ചു എന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തുന്നു.

മോഹന്‍ലാല്‍ ഹിന്ദിയിലേക്ക് പൊകാതിരുന്നത് അവസരം കിട്ടാഞ്ഞിട്ടല്ല പിന്നയൊ. ? താരം പറയുന്നത് കേള്‍ക്കൂ. 2003 ല്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം ഗംഭീരവിജയമായി തീരുകയും ചെയ്തു. ചിത്രത്തിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ച ചടങ്ങിലാണ് ഹിന്ദി സിനിമകളില്‍ നിന്ന് അകലം പാലിച്ചതിനെ കുറിച്ച് ലാല്‍ സംസാരിച്ചത്.

ഹിന്ദിയില്‍ നിന്ന് നല്ല അവസരങ്ങള്‍ വരാത്തത് കൊണ്ടല്ല ഞാന്‍ ഹിന്ദി സിനിമകളില്‍ അഭിനയിക്കാതിരുന്നത്. മലയാളത്തില്‍ ഏറ്റെടുത്ത സിനിമകളുമായുള്ള തിരക്കും ഉത്തരവാദിത്വവും ഉള്ളത് കൊണ്ടാണ്. നല്ല തിരക്കഥ വന്നപ്പോഴൊന്നും ഡേറ്റ് ഇല്ലായിരുന്നു. ഇപ്പോഴും ഞാന്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നു, നല്ല തിരക്കഥകള്‍ക്കും അതിന് പറ്റിയ സാഹചര്യങ്ങള്‍ക്കും വേണ്ടി ലാല്‍ പറഞ്ഞു.

കമ്പനിയ്ക്ക് ശേഷം 2007ല്‍ കി ആഗ് എന്നൊരു ചിത്രത്തിലും ലാല്‍ അഭിനയിച്ചു. രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. അമിതാഭ് ബച്ചനും അജയ് ദേവ്ഗണും, സുസ്മിത സെന്നും മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേസ് എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് ഏറ്റവുമൊടുവില്‍ ലാല്‍ ഹിന്ദിയില്‍ എത്തിയത്. എന്നാല്‍ ഉടന്‍ തന്നെ ഒരു വമ്പന്‍ ചിത്രത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ ബോളിവുഡിലേക്ക് എത്തും എന്ന് തന്നെയാണ് വാര്‍ത്തകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here