ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യ കവചത്തിന് മുന്‍ ലൈഫ്റ്റനന്റ് കേണലിന്റെ വിമര്‍ശനം; സൈന്യത്തിന്റെ വിശദീകരണം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ശ്രീനഗര്‍ : കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ ലെഫ്റ്റനന്റ് കേണല്‍ എച്ച്എസ് പനാഗ്. ‘ജീപ്പില്‍ ഒരാളെ കെട്ടിയിട്ടു മനുഷ്യ കവചമാക്കിയ ആര്‍മിയുടെ നടപടി എല്ലാക്കാലത്തും ആര്‍മിയേയും രാജ്യത്തിനേയും വേട്ടയാടും’ എന്ന് പനാഗ് ട്വിറ്ററില്‍ കുറിച്ചു.

 

അതേസമയം ജമ്മു കാശ്മീരില്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് പട്രോളിംഗ് നടത്തിയ സൈന്യത്തിന്റെ നടപടിയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. സൈന്യത്തിനു നേരെ കല്ലെറിയുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നു പോകാനുള്ള അവസാനത്തെ വഴിയായിരുന്നു ‘മനുഷ്യകവചം’ എന്ന കമാന്‍ഡിംഗ് ഓഫീസറുടെ വിശദീകരണം സര്‍ക്കാര്‍ അംഗീകരിച്ചു.

അസാധാരണമായ സന്ദര്‍ഭത്തില്‍ സൈന്യം കൈക്കൊണ്ട തീരുമാനത്തെ സര്‍ക്കാര്‍ അഭിനന്ദിച്ചു. സൈന്യത്തിന് നേരെ സമീപത്തെ വീടുകളുടെ ടെറസില്‍ നിന്ന് കല്ലേറുണ്ടായെന്നും അവരില്‍ നിന്നും രക്ഷപ്പെടാനാണ് മനുഷ്യകവചം ഉപയോഗിച്ചതെന്നുമാണ് സൈന്യം സര്‍ക്കാരിന് നല്‍കിയ വിശദീകരണം. യുവാവായ ഫാറൂഖ് അഹമ്മദ് ദര്‍ എന്നയാളെയാണ് ജീപ്പിന് മുന്നില്‍ കെട്ടി ഇരുത്തി സൈന്യം മനുഷ്യ കവചമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News