ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ട്വീറ്റുമായി ഗായകന്‍ സോനു നിഗം

മുംബൈ : പള്ളികളിലും ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ഗായകന്‍ സോനു നിഗമിന്റെ ട്വീറ്റ്. ആദ്യ ടീറ്റ് വിവാദമായതോടെ രണ്ടാം ട്വീറ്റില്‍ വിശദീകരണവുമായി എത്തി. ഇതിലാണ് പുലര്‍ച്ചെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് എതിരെ ഗായകന്‍ വിമര്‍ശനമുന്നയിച്ചത്.

പള്ളികളിലെ ബാങ്ക് വിളിക്കെതിരെയായിരുന്നു സോനു നിഗമിന്റെ ആദ്യ ട്വീറ്റ്. ”ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്ലിമല്ല. പക്ഷേ പുലര്‍ച്ചെ ബാങ്കുവിളി കേട്ടാണ് എനിക്ക് ഉണരേണ്ടി വന്നത്. ഇന്ത്യയിലെ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും” എന്നാണ് സോനു നിഗം ആദ്യം ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റ് വിവാദമായി. ഇതോടെ താന്‍ ഒരു മതത്തിനും എതിരല്ലെന്നും ആരാധനയുടെ ഭാഗമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് എതിരെയാണ് സംസാരിക്കുന്നതെന്നും സോനു വിശദീകരിച്ചു. വിശ്വാസികളല്ലാത്തവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഉണര്‍ത്തുന്ന ഹിന്ദു ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും എനിക്ക് വിശ്വാസമില്ലെന്നായിരുന്നു സോനുവിന്റെ രണ്ടാമത്തെ ട്വീറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News