സ്‌നാപ് ചാറ്റ് പൊങ്കാല കനത്തു; ഒടുവില്‍ വിശദീകരണവുമായി സിഇഒ

ഇന്ത്യ പോലെയുള്ള ദരിദ്രരാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സ്‌നാപ് ചാറ്റ് സിഇഒ. ഇന്ത്യക്കാരുടെ പൊങ്കാല കനത്തതോടെയാണ് സിഇഒ ഇവാന്‍ സ്‌പൈജെല്‍ മറുപടിയുമായി രംഗത്തെത്തിയത്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് കമ്പനി മേധാവിയുടെ വിശദീകരണം.

സിഇഒയുടെ വാക്കുകള്‍ ഇങ്ങനെ: ‘ഞാന്‍ അങ്ങനെ ഒരു കാര്യം ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. സ്‌നാപ്ചാറ്റ് ലോകത്ത് എവിടെയും ഉള്ള ഏതൊരാള്‍ക്കും ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. ഞാന്‍ എന്തിന് അങ്ങനെ ഒരു കാര്യം പറയണം? ഓരോ രാജ്യത്തിനും പ്രത്യേകിച്ച് സംവിധാനങ്ങള്‍ ഒന്നും സ്‌നാപ്ചാറ്റില്‍ ഇല്ല. ഇങ്ങനെ പൊള്ളയായ ആരോപണങ്ങള്‍ ഇന്ത്യക്കാര്‍ വിശ്വസിച്ചതില്‍ ദുഃഖമുണ്ട്.’

ഓണ്‍ലൈന്‍ മാധ്യമമായ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ സ്‌നാപ്ചാറ്റ് ജീവനക്കാരനാണ് സിഇഒയുടെ പരാമര്‍ശം പുറത്തു പറഞ്ഞത്.
സംഭവം സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു. #boycottsnapchat എന്ന ഹാഷ്ടാഗോടെയായിരുന്നു പൊങ്കാല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News