ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; തീരുമാനം കാലാവധി തീരാന്‍ മൂന്ന് വര്‍ഷം ബാക്കിനില്‍ക്കെ; നടപടി ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍

ലണ്ടന്‍ : ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള പാര്‍ലമെന്റിന്റെ കാലാവധി തീരാന്‍ മൂന്നുവര്‍ഷം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി തെരേസ മെയ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുള്ള ബ്രക്‌സിറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ജൂണ്‍ എട്ടിന് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് പ്രഖ്യാപനം. ഇതിന് അനുമതി തേടിക്കൊണ്ടുള്ള പ്രമേയം ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കാലാവധി അവസാനിക്കും മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ നേടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News