തൃശൂര്‍ : പാലരുവി എക്‌സ്പ്രസിന് ചാലക്കുടി മണ്ഡലത്തിലെ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ ഇന്നസെന്റ് എംപിയുടെ പ്രതിഷേധം. കേന്ദ്ര റെയില്‍വേ മന്ത്രിയേയും റെയില്‍വേ ബോര്‍ഡിനേയും ഇന്റസെന്റ് എംപി പ്രതിഷേധം അറിയിച്ചു. അനുകൂല നടപടിയുണ്ടാവും എന്നറിയിച്ചിട്ടും തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം അറിയിച്ചത്.
പുതിയ ട്രെയിനിന് ലോക്‌സഭാ മണ്ഡലത്തിലെ ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നായിരുന്നു ആവശ്യം. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായും റെയില്‍വേ ബോര്‍ഡുമായും ചര്‍ച്ചയും നടത്തി. അനുകൂല നടപടിയുണ്ടാവുമെന്ന് അന്ന് ഉറപ്പു നല്‍കി. എന്നാല്‍ ആലുവയില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചത്.
പിഴവ് പരിഹരിച്ച് മറ്റ് സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റെയില്‍വേ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ എംപി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here