വരലക്ഷ്മിയെ തട്ടിക്കൊണ്ടു പോയെന്ന് പ്രചരണം; സത്യാവസ്ഥ ഇങ്ങനെ

ശരത് കുമറിന്റെ മകളും നടിയുമായ വരലക്ഷ്മിയെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കിടക്കുന്ന വരലക്ഷ്മിയുടെ ചിത്രം സഹിതമായിരുന്നു പ്രചരണം.

VaralaxmiGotKidnaapped എന്ന ഹാഷ് ടാഗും ഇതിനൊപ്പമുണ്ടായിരുന്നു. സംഭവം ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇടംനേടിയതോടെ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി വരലക്ഷ്മി തന്നെ രംഗത്തെത്തുകയായിരുന്നു.

varalaxmi-2

ട്വിറ്ററിലൂടെ പരക്കുന്ന തന്റെ ചിത്രം പുതിയ സിനിമയുടെ പ്രെമോഷന്റെ ഭാഗമാണെന്നും താന്‍ സുരക്ഷിതയാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ഉടനെ പുറത്തു വിടുമെന്നും താരം അറിയിച്ചു.

വരലക്ഷ്മിയുടെ വാക്കുകള്‍: ‘സേവ് ശക്തി ക്യാമ്പയിന്റെ ഭാഗമായി ഞാനിപ്പോള്‍ ദില്ലിയിലാണുള്ളത്. ഭയപ്പെടാന്‍ ഒന്നുമില്ല, ഞാന്‍ എല്ലാ തരത്തിലും സുരക്ഷിതയാണ്. ഇങ്ങനെയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്റെ അടുത്ത ചിത്രത്തില്‍ ഒരു കിഡ്‌നാപ്പിംഗ് സീന്‍ ഉണ്ട്. അതിന്റെ ചിത്രമാണ്. ആ ചിത്രം പ്രെമോഷനുവേണ്ടി ഉപയോഗിച്ചെന്നുമാത്രം. ആ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരം ഉണ്ടാവുകയും ചെയ്യും.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News