ഈ ചിത്രത്തിന് പിന്നിലെ സത്യം

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലും മഞ്ജു വാര്യരും കൈകോര്‍ത്തു പിടിച്ചു നടക്കുന്ന ഈ ചിത്രവും ഒരുമിച്ചുള്ള മറ്റൊരു ചിത്രവുമാണ് പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ പലരും പല രീതിയിലാണ് ചിത്രത്തോട് പ്രതികരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് പിന്നിലെ സത്യമിതാണ്.

മോഹന്‍ലാലിനെയും മഞ്ജുവിനെയും നായികാ നായകന്‍മാരാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലന്‍ എന്ന ചിത്രത്തിലെ ഷൂട്ടിംഗ് സ്റ്റില്ലുകളാണ് ഇത്. താടിയും മുടിയും നരപ്പിച്ച കഥാപാത്രമായി വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

mohanlal-2

വിഷുദിനത്തിലാണ് മഞ്ജു വില്ലന്‍ ടീമിനൊപ്പം ജോയിന്‍ ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ വാഗമണില്‍ പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ ജൂണില്‍ തുടങ്ങും. വിശാല്‍, ഹന്‍സിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷ ഖന്ന തുടങ്ങിയ മുന്‍നിര താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. റോക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here