എന്തുകൊണ്ട് ഫേസ്ബുക്കില്‍ ഇംഗ്ലീഷ് പോസ്റ്റുകള്‍: പൃഥ്വിരാജിന്റെ മറുപടി

നടന്‍ പൃഥ്വിരാജ് ഇംഗ്ലീഷില്‍ എഴുതുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ മിക്കപ്പോഴും ട്രോള്‍ പേജുകള്‍ ആഘോഷമാക്കാറുണ്ട്. പോസ്റ്റിലെ കടുത്ത വാക്കുകളാണ് പലപ്പോഴും പരിഹാസത്തിന് കാരണമാകുന്നത്. അതിനോട് പൃഥ്വിരാജിന്റെ പ്രതികരണം ഇങ്ങനെയാണ്:

‘സത്യസന്ധമായി മനസില്‍ തോന്നുന്ന കാര്യങ്ങളാണു ഞാന്‍ എഴുതാറുള്ളത്. മലയാളം ടൈപ്പ് ചെയ്യുന്നത് എളുപ്പമല്ലാത്തതിനാല്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നു. എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ലെന്നാണ് എന്റെ വിശ്വാസം. അത് സംബന്ധിച്ചു വരുന്ന രസകരമായ ട്രോളുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്.’-പൃഥ്വിരാജ് പറയുന്നു.

‘ഞാന്‍ ഒരിക്കലും ഇമേജ് കോണ്‍ഷ്യസല്ല. പ്രത്യേക തരത്തില്‍ പെരുമാറി ജനങ്ങളുടെ മുന്‍പില്‍ ഇന്ന രീതിയില്‍ പ്രൊജക്ട് ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയല്ല. എന്റെ മനസില്‍ തോന്നുന്ന കാര്യങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഞാനല്‍പം ദേഷ്യക്കാരനാണ്.’-ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here