‘മോഹന്‍ലാല്‍ ഛോട്ടാഭീമിനെ പോലെ’; പരിഹാസവുമായി നടന്‍ കമാല്‍; പൊങ്കാലയുമായി ഇക്കാ ഫാന്‍സും ലാലേട്ടന്‍ ഫാന്‍സും

മോഹന്‍ലാലിനെ പരിഹസിച്ച ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന് പൊങ്കാലയുമായി മലയാളികള്‍. ഛോട്ടാഭീമിനെ പോലിരിക്കുന്ന മോഹന്‍ലാല്‍ എങ്ങനെ മഹാഭാരതത്തിലെ ഭീമനാകുമെന്ന ചോദ്യമാണ് മല്ലൂസിനെ ദേഷ്യം പിടിപ്പിച്ചത്. ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ ഇക്കാ ഫാന്‍സും ലാലേട്ടന്‍ ഫാന്‍സും ഒന്നിച്ചാണ് പൊങ്കാലയുമായി എത്തിയിരിക്കുന്നത്.

കെആര്‍കെയുടെ പൊങ്കാല ഇങ്ങനെ: ‘മോഹന്‍ലാല്‍ സര്‍, കാഴ്ച്ചയില്‍ ഛോട്ടാഭീമിനെ പോലെയാണ് നിങ്ങള്‍. ആ നിലയ്ക്ക് നിങ്ങളെങ്ങനെ മഹാഭാരത്തിലെ ഭീമന്റെ കഥപാത്രം അവതരിപ്പിക്കും. ബിര്‍ ഷെട്ടി എന്തിനാണ് പണം പാഴാക്കുന്നത്.’

മറുപടികള്‍ ഇങ്ങനെ: 

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മഹാഭാരതം. പരസ്യ സംവിധായകനായ വിആര്‍ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വ്യവസായി ഡോ. ബിആര്‍ ഷെട്ടിയാണ് നിര്‍മിക്കുന്നത്. ആയിരം കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുക്കുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം സെപ്തംബറില്‍ ആരംഭിക്കും. 2020ല്‍ റിലീസ് ചെയ്യും. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗവുമെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here