ട്വന്റി 20യില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരമായി ക്രിസ് ഗെയില്‍ - Kairalinewsonline.com
Cricket

ട്വന്റി 20യില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരമായി ക്രിസ് ഗെയില്‍

വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ട്വന്റി ട്വന്റി ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരമായി. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെയാണ് ഗെയില്‍ ഈ ചരിത്രം നേട്ടത്തിലെത്തിയത്. കളിയില്‍ 38 പന്തില്‍ 77 റണ്‍സായിരുന്നു ഗെയിലിന്റെ സംഭാവന. ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കോഡുകളും ഈ 37 കാരന്റെ പേരിലാണ്.

കുട്ടിക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയും ഹാഫ് സെഞ്ച്വറിയും ഗെയിലിന്റെ പേരിലാണ്. 18 സെഞ്ച്വറിയും 60 അര്‍ദ്ധ സെഞ്ച്വറിയുമാണ് ഈ കൂറ്റനടിക്കാരന്റെ റെക്കോഡിലുള്ളത്. കൂടാതെ ട്വന്റി ട്വന്റിയിലെ ഉടര്‍ന്ന വ്യക്തിഗത സ്‌കോറും ഗെയില്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സിക്‌സിന്റെയും ഫോറിന്റെയും റെക്കോഡും ഗെയില്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

To Top