കാത്തിരിപ്പിന് വിരാമം; ഷവോമി എംഐ 6 എത്തി - Kairalinewsonline.com
DontMiss

കാത്തിരിപ്പിന് വിരാമം; ഷവോമി എംഐ 6 എത്തി

ഷവോമിയുടെ ഏറ്റവും പുതിയ ഫഌഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ഷവോമി എംഐ 6 ബീജിംഗില്‍ അവതരിപ്പിച്ചു.

ആറ് ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 835, 4കെ വീഡിയോ റെക്കോര്‍ഡിംഗ്, 5.15 ഇഞ്ച് ഡിസ്‌പ്ലേ, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫോര്‍ സൈഡഡ് കര്‍വ്ഡ് ഗ്ലാസ് ഡിസൈന്‍ മെറ്റല്‍ ബോഡി, 12 മെഗാ പിക്‌സല്‍ പിന്‍ ക്യാമറ, എട്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ തുടങ്ങിവയാണ് എംഐ 6ന്റെ പ്രധാന പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് നൗഗട്ടിലാണ് എംഐ 6 പ്രവര്‍ത്തിക്കുന്നത്.

64 ജിബി, 128 ജിബി വാരിയന്റുകളിലാണ് മോഡല്‍ എത്തുന്നത്. യഥാക്രമം 20,500 രൂപയും 24,300 രൂപയുമാണ് വില.

To Top