2,000 അടി നീളമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോകും; കൂട്ടിയിടി ഉണ്ടാവില്ലെന്ന് നാസ

ന്യൂയോര്‍ക്ക് : 2000 അടി നീളമുള്ള ഛിന്നഗ്രഹം വ്യാഴാഴ്ച ഭൂമിക്കരികിലൂടെ കടന്നുപോകും. 2014 ജെഒ 25 എന്ന്് വിളിപ്പേരുള്ള ഛിന്നഗ്രഹമാണ് കടന്നുപോകുന്നത്. 2004ന് ശേഷം ആദ്യമായാണ് ഇത്രവലിയൊരു ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ പോകുന്നത്. 18ലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെയാണ് കടന്നുപോവുക.

എന്നാല്‍ കൂട്ടിയിടികളൊന്നും ഉണ്ടാവില്ലെന്നും പേടിക്കേണ്ടതില്ലെന്നും നാസ അറിയിച്ചു. സെക്കന്റില്‍ 33 മീറ്റര്‍ വേഗത്തിലാകും ഗ്രഹം കടന്നുപോവുക. ചെറിയ ഗ്രഹങ്ങള്‍ ആഴ്ചയില്‍ പലവട്ടം ഈ അകലത്തില്‍ കടന്നുപോകാറുണ്ട്. എന്നാല്‍ ഇത്രവലിയ ഛിന്നഗ്രഹം കടന്നുപോവുന്നത് അപൂര്‍വമാണ്.

രാവിലെയാണ് 2014 ജെഒ 25 കടന്ന് പോവുക. ഇത്ര വലുപ്പമുള്ള ഛിന്നഗ്രഹം ഇനി 2027ലേ ഭൂമിക്ക് അടുത്തൂടെ കടന്നു പോകൂ. 1999 എഎന്‍ എന്ന ഛിന്നഗ്രഹമാണ് അന്ന് കടന്നുപോവുക. 400 വര്‍ഷം മുന്‍പാണ് 2014 ജെഒ 25 ആദ്യമായി ഭൂമിക്കരികില്‍ കൂടെ കടന്നുപോയത്. ഇത്തവണ കടന്നു പോയാല്‍ പിന്നെ 2600ല്‍ മാത്രമേ 2014 ജെ ഒ25 ഭൂമിക്ക് അരികില്‍ എത്തുകയുള്ളൂ.

ചെറിയ ഒപ്റ്റിക്കല്‍ ദൂരദര്‍ശനിയിലൂടെ ഒന്നോ രണ്ടോ രാത്രികളില്‍ ഇത്തവണ ഇതിനെ കാണാന്‍ സാധിക്കുമെന്നും നാസ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here