ഫേസ്ബുക് പോസ്റ്റുകള്‍ക്ക് നിയന്ത്രണം വരുന്നു; ഭീതിജനക രംഗങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ്

കൊലപാതകം അടക്കമുള്ള ഭീതിജനക രംഗങ്ങള്‍ ഇനി ഫെയ്‌സ്ബുക്കില്‍ ഉണ്ടാകില്ല. ഇത്തരം ചിത്രങ്ങളുടേയും വീഡിയോകളുടേയും പ്രചരണം തടയുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സിഇഒ മാര്‍ക് സുക്കര്‍ ബര്‍ഗ് പുറപ്പെടുവിച്ചു. കമ്പനിയിലെ സോഫ്റ്റ് വെയര്‍ വിദഗ്ധരുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഭീതിജനകമായ വീഡിയോകള്‍ തടയുമെന്ന് പ്രഖ്യാപിച്ചത്.

ക്ലീവ്‌ലാന്‍ഡില്‍ 74കാരനായ റോബര്‍ട്ട് ഗോഡ്‌വിന്‍ സീനിയറിനെ അക്രമി വെടിവച്ചുകൊല്ലുന്ന രംഗം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് സുക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം.

റോബര്‍ട്ട് ഗോഡ്‌വിനിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിച്ച സംഭവത്തില്‍ സുക്കര്‍ ബര്‍ഗ് കുടുംബത്തോട് ഖേദം അറിയിച്ചു. കൊലപാതകം അടക്കമുള്ള ഭീതിജനകമായ രംഗങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും കമ്പനി ആലോചിക്കും.

ഫേസ്ബുക്കിന് ലോകത്തെമ്പാടും നൂറ് കോടിയിലേറെ ഉപയോക്താക്കളുണ്ട്. ഇവര്‍ ഇടുന്ന പോസ്റ്റുകള്‍ പരിശോധിന്‍ ആയിരങ്ങളിലൊതുങ്ങുന്ന ജീവനക്കാരെ മാത്രമാണ് നിയോഗിച്ചത്. ഇതു ഫലപ്രദമല്ല എന്നാണ് ക്ലീവ്‌ലാന്‍ഡ് സംഭവം തെളിയിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തി.

പോക്‌മോന്‍ ഗെയിമിന സദൃശ്യമായ സോഫ്റ്റ്‌വെയര്‍ സാധ്യതകള്‍ ഫേസ്ബുക്കില്‍ ഉപയോഗിക്കു. ഇതിനുള്ള ഗവേഷണങ്ങളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും സുക്കര്‍ബര്‍ഗ് ജീവനക്കാരുടെ യോഗത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here