ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു; കൂറ്റന്‍ കുരിശ് നീക്കം ചെയ്തു; റവന്യൂ സംഘത്തെ തടയാന്‍ കയ്യേറ്റക്കാരുടെ ശ്രമം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കിയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സര്‍ക്കാര്‍ തുടരുന്നു. ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തില്‍ സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോല മേഖലയിലെ ഒഴിപ്പിക്കലാണ് തുടരുന്നത്. ഇതിന്റെ ഭാഗമായി സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയില്‍ സ്ഥാപിച്ച കൂറ്റന്‍ കുരിശ് റവന്യൂ അധികൃതര്‍ നീക്കം ചെയ്തു. നാലടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്. കുരിശിന് സമീപത്തെ കെട്ടിടവും പൊളിച്ചു നീക്കി.

ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കുരിശ് സ്ഥാപിച്ചുളള കൈയേറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ അന്ന് കുരിശ് പൊളിച്ചുമാറ്റാന്‍ എത്തിയ സംഘത്തെ കയ്യേറ്റക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

കൈയേറ്റ സ്ഥലത്തേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിറുത്തിയിട്ട് കെെയേറ്റക്കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ അധികൃതര്‍ നീക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News