പ്രിയങ്ക ചോപ്ര ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ബേവാച്ച് റിലീസ് പ്രഖ്യാപിച്ചു

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം ബേവാച്ച് അടുത്തമാസം 25ന് തീയറ്ററുകളിലെത്തും. പ്രിയങ്കയുടെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് ബേവാച്ച്. ട്വിറ്ററിലൂടെയാണ് ബേവാച്ച് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഡ്വയിന്‍ ജോണ്‍സണ്‍, സാക്ക് എഫ്‌റോണ്‍, അലക്‌സാണ്ടര്‍ ഡാഡാറിയോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആക്ഷന്‍ കോമഡി ചിത്രമായ ബേവാച്ച് സേത്ത് ഗോര്‍ഡണാണ് അണിയിച്ചൊരുക്കുന്നത്. 2000ല്‍ മിസ് വേള്‍ഡ് പട്ടം ചൂടിയ പ്രിയങ്ക 2003 ലാണ് ഹോളിവുഡില്‍ അരങ്ങേറിയത്. ഹീറോയാണ് പ്രിയങ്കയുടെ ആദ്യ ചിത്രം.

അതേവര്‍ഷം പുറത്തിറങ്ങിയ അന്താസ് 2004ലെ മുജ്‌സ ദോസ്തി കരോഗി എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രിയങ്ക ബോളിവുഡിലെ ഭാഗ്യതാരമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News