പനാമ പേപ്പേഴ്‌സ് കേസ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം; കോടതി ഉത്തരവ് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍

ഇസ്ലാമാബാദ്: പനാമ പേപ്പേഴ്‌സ് കേസില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം. ഷെരീഫിനെതിരെ കേസെടുക്കമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ പാക് സുപ്രീംകോടതിയുടേതാണ് ഉത്തരവ്.

ഷെരീഫിന്റെ മകള്‍ മറിയം, മരുമകന്‍ സഫ്ദര്‍, ആണ്‍മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കും. പനാമ പേപ്പേഴ്‌സ് പുറത്തു വിട്ട രേഖകള്‍ പ്രകാരം മൂന്ന് മക്കള്‍ക്കും വിദേശ കമ്പനികളില്‍ അനധികൃത നിക്ഷേപമുണ്ടെന്നാണ് പറയുന്നത്. നവാസ് ഷെരീഫിന് 200 കോടി രൂപയുടെ ആസ്തിയുണ്ടെന്നും രേഖകളില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel