താലി കെട്ടുന്നതിനിടെ വരന്റെ സ്‌നേഹചുംബനം; വിനയന്റെ മകളുടെ വിവാഹ വീഡിയോ - Kairalinewsonline.com
ArtCafe

താലി കെട്ടുന്നതിനിടെ വരന്റെ സ്‌നേഹചുംബനം; വിനയന്റെ മകളുടെ വിവാഹ വീഡിയോ

പ്രശസ്ത സംവിധായകന്‍ വിനയന്റെ മകള്‍ നിഖിത വിവാഹിതയായി. കൊച്ചി ഭാസ്‌കരീയ വിവാഹ മണ്ഡപത്തില്‍ വച്ചായിരുന്നു വിവാഹം. പാലക്കാട് സ്വദേശിയും അമേരിക്കയില്‍ ഗൂഗിളില്‍ ഉദ്യോഗസ്ഥനുമായ നിഖിലാണ് നിഖിതയെ വിവാഹം ചെയ്തത്.

ചടങ്ങുകള്‍ക്കിടെ നിഖില്‍ നല്‍കിയ സര്‍പ്രൈസില്‍ നിഖിത ഞെട്ടുകയും ചെയ്തു. താലി കെട്ടുന്നതിനിടെ ഒരു സ്‌നേഹ ചുംബനമാണ് നിഖില്‍ നിഖിതയ്ക്ക് നല്‍കിയത്.

സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ദിലീപ്, ഇന്ദ്രജിത്ത്, മല്ലിക സുകുമാരന്‍, ക്യാപ്റ്റന്‍ രാജു, സുരേഷ് കൃഷ്ണ, ചിപ്പി, മേജര്‍ രവി, ജനാര്‍ദനന്‍, കെ.സി വേണുഗോപാല്‍ എം.പി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

To Top