പ്രണയിച്ച് വിവാഹിതരായവരെ നഗ്‌നരാക്കി മര്‍ദ്ദിച്ചു; പെണ്‍കുട്ടിയുടെ അച്ഛനടക്കം നാലുപേര്‍ അറസ്റ്റില്‍ - Kairalinewsonline.com
DontMiss

പ്രണയിച്ച് വിവാഹിതരായവരെ നഗ്‌നരാക്കി മര്‍ദ്ദിച്ചു; പെണ്‍കുട്ടിയുടെ അച്ഛനടക്കം നാലുപേര്‍ അറസ്റ്റില്‍

ജയ്പൂര്‍: കുടുംബാംഗങ്ങളുെട ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന് ദമ്പതികളെ നഗ്‌നരാക്കി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലെ ആദിവാസി ദമ്പതികള്‍ക്കാണ് ദുരനുഭവം.

അടുത്തിടെ വിവാഹിതരായ ഇവരെ ഈ മാസം 16നാണ് കുടുംബക്കാര്‍ നഗ്‌നരാക്കി മര്‍ദിച്ചത്. 15ല്‍ അധികം ആളുകള്‍ ചേര്‍ന്നാണ് ഇവരെ നഗ്‌നരാക്കി നടത്തിക്കുകയും മര്‍ദിക്കുകയും ചെയ്തത്. വിവാഹത്തിന് ശേ്ഷം ഇവര്‍ നാടു വിട്ടെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്‍തുടര്‍ന്നെത്തി മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ നോക്കി നില്‍ക്കേയാണ് സംഘം ദമ്പതികളെ നഗ്‌നരാക്കി മര്‍ദിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്തു. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനടക്കം നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബന്‍സ്വാര എസ്പി ആനന്ദ് ശര്‍മ പറഞ്ഞു.

To Top