മെസി മൂക്കുംകുത്തി വീണു; ബാഴ്‌സ പുറത്തായി; ട്രോളുമായി സോഷ്യല്‍മീഡിയ - Kairalinewsonline.com
DontMiss

മെസി മൂക്കുംകുത്തി വീണു; ബാഴ്‌സ പുറത്തായി; ട്രോളുമായി സോഷ്യല്‍മീഡിയ

സൂപ്പര്‍ താരം ലയണല്‍ മെസിക്കും ബാഴ്‌സലോണയ്ക്കും കഷ്ടകാലം അവസാനിക്കുന്നില്ല. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സെമിഫൈനല്‍ കാണാതെ ബാഴ്‌സലോണ പുറത്തായപ്പോള്‍ സോഷ്യല്‍മീഡിയയുടെ വിമര്‍ശനങ്ങളെല്ലാം ലയണല്‍ മെസിക്ക് എതിരെയായി. മത്സരത്തിനിടയില്‍ പന്ത് കൈവശപ്പെടുത്താനുള്ള ശ്രമത്തിനിടെ മെസി മൂക്കും കുത്തി ഗ്രൗണ്ടില്‍ വീണ വീഡിയോയും ചിത്രവുമാണ് മെസിയെ ട്രോളാനായി സോഷ്യല്‍മീഡിയ ഉപയോഗിച്ചത്.

യുവന്റസ് താരം മിരാലെമിനെ മറികടന്ന് പന്തിനായി ഉയര്‍ന്നുചാടിയ മെസി ഗ്രൗണ്ടിലേക്ക് മൂക്കുംകുത്തി വീഴുകയായിരുന്നു. വീഴ്ച്ചയെ തുടര്‍ന്ന് സൂപ്പര്‍ താരത്തിന്റെ കണ്ണിന് താഴെ മുറിവേല്‍ക്കുകയും ചെയ്തു.

മെസിയുടെ വിമര്‍ശകരും ഇഷ്ട ടീമിന്റെ തോല്‍വിയില്‍ നിരാശരായ ആരാധകരും ഒരുപോലെ ട്രോളുകളുമായി രംഗത്തെത്തി. മെസി തെരുവില്‍ ബ്രേക്ക് ഡാന്‍സ് കളിക്കുകയാണെന്നും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഗുഡ്‌നൈറ്റ് പറയുകയാണെന്നുമുള്ള തരത്തിലുള്ള ട്വീറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.

 

To Top