ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ ആദ്യമായൊരു മലയാളി; ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പങ്കെടുക്കുന്നതും ആദ്യമായി

ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ ആദ്യമായൊരു മലയാളി താരം പങ്കെടുക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ റാലിയിലെ ചാമ്പ്യനായ തൃശൂര്‍ സ്വദേശി പിജി അഭിലാഷാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യമായാണ് ഏഷ്യാപസിഫിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പങ്കെടുക്കുന്നത്.

ആദ്യമായി ഇന്ത്യന്‍ ടീം ഏഷ്യാപസിഫിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത് ഒരു തൃശൂര്‍ സ്വദേശിയിലൂടെയാണ് എന്നതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം. 21 വര്‍ഷമായി കാറോട്ട മല്‍സര രംഗത്ത് സജീവമായ അഭിലാഷിന് ഇത് സ്വപ്ന സാക്ഷാത്കാരം. 2016ലെ ഇന്ത്യന്‍ റാലിയിലെ പ്രകടനമാണ് ഈ നേട്ടത്തിന് അഭിലാഷിന് മുതല്‍ക്കൂട്ടായത്.

കര്‍ണാടകയില്‍ നിന്നുള്ള നാവിഗേറ്റര്‍ ശ്രീകാന്ത് ഗൗഡയാണ് അഭിലാഷിന്റെ കൂട്ടാളി. ഈ വര്‍ഷത്തെ ഏഷ്യാപസിഫിക് ചാമ്പ്യന്‍ഷിപ്പില്‍ ആറ് റൗണ്ടുകളാണുള്ളത്. ആദ്യറൗണ്ടായ റാലി ഫാങ്കറെ ഈ മാസം 28 മുതല്‍ 30 വരെ ന്യൂസിലന്‍ഡിലാണ് നടക്കുക. തുടര്‍ന്നുള്ള റൗണ്ടുകള്‍ ഓസ്‌ട്രേലിയ, ചൈന, മലേഷ്യ എന്നിവടങ്ങളിലും നടക്കും. നവംബറില്‍ നടക്കുന്ന അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാകും. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി അഭിലാഷ് ശനിയാഴ്ച ന്യൂസിലന്‍ഡിലേക്ക് തിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News