'ലാലേട്ടനെ ചൊറിയാന്‍ നില്‍ക്കല്ലേ, ഞങ്ങള്‍ മലയാളികളാണ്, വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല'; കമാലിന് മറുപടിയുമായി സുരാജ് - Kairalinewsonline.com
ArtCafe

‘ലാലേട്ടനെ ചൊറിയാന്‍ നില്‍ക്കല്ലേ, ഞങ്ങള്‍ മലയാളികളാണ്, വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല’; കമാലിന് മറുപടിയുമായി സുരാജ്

മോഹന്‍ലാലിനെ പരിഹസിച്ച ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന് ഗംഭീര മറുപടിയുമായി നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. മലയാളികളുടെ അഹങ്കാരമായ ലാലേട്ടനെ ചൊറിയാന്‍ നിന്നാല്‍ പൊടിപോലും കിട്ടില്ലെന്ന് സുരാജ് പറഞ്ഞു. ആദ്യം മോന്‍ പോയി ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്കെന്ന് സുരാജ് പ്രതികരിച്ചു.

സുരാജ് പറഞ്ഞത് ഇങ്ങനെ: Mr.KRK തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച്, കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേ, ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല ട്ടോ. ജാഗ്രതൈ.

പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ, ആദ്യം മോന്‍ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക്. എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം. അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കേട്ടോ. കോമാളി എന്ന് ഞാന്‍ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ്.

പ്രതികരിക്കാന്‍ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം

To Top