പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ടു വിക്കറ്റ് ജയം; തിളങ്ങിയത് ബട്‌ലറും നിതീഷ് റാണയും - Kairalinewsonline.com
Cricket

പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ടു വിക്കറ്റ് ജയം; തിളങ്ങിയത് ബട്‌ലറും നിതീഷ് റാണയും

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ടു വിക്കറ്റ് ജയം. 199 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈ 15.3 ഓവറില്‍ രണ്ട് വിക്കറ്റിന് ലക്ഷ്യം കണ്ടു. ജോസ് ബട്‌ലറുടെയും നിതീഷ് റാണയുടെയും മികവിലാണ് വിജയം. 60 പന്തില്‍ 104 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹാഷിം അംലയുടെ സെഞ്ച്വറി പഞ്ചാബിന് പാഴായി.

ഷോണ്‍ മാര്‍ഷും അംലയും മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. എന്നാല്‍ ബാറ്റിംഗില്‍ മുംബൈ തിളങ്ങിയതോടെ പഞ്ചാബ് പരാജയം രുചിക്കുകയായിരുന്നു.

To Top