ലോകത്തിലെ ആദ്യ പറക്കും കാര്‍ വിപണിയിലേക്ക്; വില ആറര കോടി - Kairalinewsonline.com
DontMiss

ലോകത്തിലെ ആദ്യ പറക്കും കാര്‍ വിപണിയിലേക്ക്; വില ആറര കോടി

ലോകത്തിലെ ആദ്യത്തെ പറക്കും കാറുമായി സ്ലോവാക്യന്‍ കമ്പനിയായ എയ്‌റോമൊബില്‍. കാറിന് ഒരു മില്യണ്‍ യുഎസ് ഡോളറിലധികം വില വരും(ഏകദേശം 6.4 കോടി രൂപ). വായുവില്‍ 200 കിലോ മീറ്റര്‍ വേഗതയിലും റോഡില്‍ 160 കിലോ മീറ്റര്‍ വേഗതയിലും ഈ കാറിന് സഞ്ചരിക്കാന്‍ കഴിയും.

മൊണാക്കോയില്‍ ആരംഭിച്ച ടോപ് മാര്‍ക്വസ് ഷോയിലാണ് കാര്‍ ഡിസൈന്‍ കമ്പനി പ്രദര്‍ശിപ്പിച്ചു. സ്റ്റാര്‍ട്ട് ചെയ്ത് മൂന്ന് മിനിറ്റിനുള്ളില്‍ കാറിന് ഫ്‌ളൈറ്റ് മോഡിലേക്ക് സ്വിച്ച് ചെയ്യാന്‍ കഴിയും. ഒരേ സമയം റോഡിലും ഓടിക്കാം. ചിറകുകള്‍ മടക്കിവച്ചാണ് റോഡിലെ ഓട്ടമെന്ന് വീഡിയോയില്‍ വ്യക്തം. 2020ഓടെ കാര്‍ വിപണിയില്‍ എത്തും.

ഡ്രൈവിംഗ് ലൈസന്‍സിനൊപ്പം പൈലറ്റ് ലൈസന്‍സും ഉള്ളവര്‍ക്കേ ഈ കാര്‍ ഓടിക്കാനാകൂയെന്ന് കമ്പനി ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ സ്റ്റീഫന്‍ വെഡോക്‌സ് പറഞ്ഞു. വ്യോമ, റോഡ് ഗതാഗത നിയമങ്ങള്‍ പാലിച്ച് മാത്രമേ കാറുകള്‍ വിപണിയില്‍ എത്തിക്കൂയെന്നും അദേഹം അറിയിച്ചു. തുടക്കത്തില്‍ 500 പറക്കും കാറുകള്‍ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

To Top