ഭൂമി കയ്യേറ്റത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസിനെതിരെ കേസ്; കേസെടുത്തത് ഭൂസംരക്ഷണ നിയമപ്രകാരം; ഉദ്യോഗസ്ഥരെ തടഞ്ഞ യുവാവിനെതിരെയും കേസ് - Kairalinewsonline.com
DontMiss

ഭൂമി കയ്യേറ്റത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസിനെതിരെ കേസ്; കേസെടുത്തത് ഭൂസംരക്ഷണ നിയമപ്രകാരം; ഉദ്യോഗസ്ഥരെ തടഞ്ഞ യുവാവിനെതിരെയും കേസ്

ഇടുക്കി: പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമി കൈയേറിയ സംഭവത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സ്‌കറിയക്കെതിരെ കേസ്. 1957ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. വാഹനമുപയോഗിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ പൊറിഞ്ചു എന്നയാള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച കുരിശും ഷെഡും ഇടുക്കി ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്.

To Top