ധനുഷ് മകനാണെന്ന് അവകാശവാദം; വൃദ്ധ ദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി; ദമ്പതികളുടെ ഉദേശം പണം തട്ടിയെടുക്കല്ലെന്ന് ധനുഷ് - Kairalinewsonline.com
DontMiss

ധനുഷ് മകനാണെന്ന് അവകാശവാദം; വൃദ്ധ ദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി; ദമ്പതികളുടെ ഉദേശം പണം തട്ടിയെടുക്കല്ലെന്ന് ധനുഷ്

ചെന്നൈ: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മധുര സ്വദേശികളായ കതിരേശന്‍, മീനാക്ഷി ദമ്പതികളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടു പോയതാണെന്നുമായിരുന്നു ഇവരുടെ വാദം.

2016 നവംബറില്‍ മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. മാസം തോറും 65,000 രൂപ ചെലവിന് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ധനുഷ് തങ്ങളുടെ മകനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നും ഇവര്‍ കോടതിയില്‍ വാദിച്ചിരുന്നു.

ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് സമ്മതമല്ലെന്ന് ധനുഷ് കോടതിയെ അറിയിച്ചിരുന്നു.

To Top