50 മണിക്കൂര്‍ നീണ്ട ചുംബനം; യുവതിക്ക് ലഭിച്ചത് 15 ലക്ഷത്തിന്റെ കാര്‍ - Kairalinewsonline.com
DontMiss

50 മണിക്കൂര്‍ നീണ്ട ചുംബനം; യുവതിക്ക് ലഭിച്ചത് 15 ലക്ഷത്തിന്റെ കാര്‍

അമേരിക്കയിലെ ടെക്‌സസ് സ്വദേശി ഡിലനി ജയസൂര്യ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയയുടെ ഒപ്റ്റിമ കാര്‍ സ്വന്തമാക്കിയത് അപൂര്‍വ മാര്‍ഗത്തിലൂടെയാണ്. മറ്റുള്ളവര്‍ പണം നല്‍കിയോ ബമ്പര്‍ നറുക്കെടുപ്പുകളിലൂടെയോ ബ്രാന്‍ഡ് ന്യൂ കാര്‍ നേടുമ്പോള്‍ ഡിലനിയാകട്ടെ മാരത്തണ്‍ ചുംബനത്തിലൂടെയാണ് പുതിയ കാര്‍ സ്വന്തമാക്കിയത്.

ടെക്‌സസിലെ എഫ്എം സ്റ്റേഷനായ കിസം എഫ്എം 96.7 നടത്തിയ കിസ് എ കിയ മത്സരത്തിലാണ് ഡിലനിയെ തേടി ഭാഗ്യമെത്തിയത്. 50 മണിക്കൂര്‍ തുടര്‍ച്ചയായി കാറിനെ ചുംബിക്കുക എന്നതായിരുന്നു മത്സരം. മത്സരത്തിന്റെ ഓരോ മണിക്കൂറിനിടയിലും 10 മിനുട്ട് ഇടവേള സംഘാടകര്‍ നല്‍കിയിരുന്നു. ഭക്ഷണത്തിനും വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായിരുന്നു ഈ ഇടവേള.

CAR-2

 

CAR1

20 പേരായിരുന്നു തുടക്കത്തിലെ ഭാഗ്യാന്വേഷികള്‍. മോഹിപ്പിക്കുന്ന സമ്മാനമുണ്ടെങ്കിലും ചുംബന മത്സരം എളുപ്പമല്ലെന്നറിഞ്ഞ മത്സരാര്‍ത്ഥികള്‍ അധിക മണിക്കൂറുകള്‍ കഴിയുന്നതിനു മുമ്പ് തന്നെ പിന്‍വാങ്ങി. ആദ്യദിനം പിന്നിട്ടതോടെ ഏഴുപേര്‍ മാത്രമാണ് മത്സര രംഗത്ത് അവശേഷിച്ചത്. ഇവരില്‍ നിന്ന് നറുക്കിട്ടാണ് ഡിലിനക ജയസൂര്യയെ വിജയിയായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച മത്സരം ബുധനാഴ്ചയാണ് അവസാനിച്ചത്.

സെഡാന്‍ വിഭാഗത്തില്‍പ്പെട്ട കിയോ ഒപ്റ്റിമയ്ക്ക് 23,095 ഡോളറാണ് വില.

To Top