ഉള്‍വസ്ത്രം കാണിച്ച് അലിയ; പുതിയ സന്ദേശമെന്ന് ഫാഷന്‍ ലോകം - Kairalinewsonline.com
ArtCafe

ഉള്‍വസ്ത്രം കാണിച്ച് അലിയ; പുതിയ സന്ദേശമെന്ന് ഫാഷന്‍ ലോകം

ഫാഷന്‍ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബോളിവുഡ് സുന്ദരി അലിയ ഭട്ടിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ്. ഉള്‍വസ്ത്രം കാണത്തക്കവിധം റെഡ് ക്രിസ്റ്റ്യന്‍ ഡിയോര്‍ ഗൗണ്‍ ധരിച്ചുളള വേഷമാണ് ഫാഷന്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. അലിയ ധരിച്ചിരിക്കുന്നത് ഒരു ന്യൂഡില്‍ സ്ട്രാപ്പായതിനാല്‍ ഉള്‍വസ്ത്രങ്ങളും ഫോട്ടോയില്‍ കാണാം.

സ്ത്രീകളുടെ ഉള്‍വശങ്ങള്‍ പുറത്തുകാണുന്നത് നാണക്കേടാണെന്ന ധാരണയ്ക്ക് എതിരായ സന്ദേശമാകാം അലിയയുടെ ഈ റെഡ് ഹോട്ട് ഫോട്ടോയെന്നാണ് ഫാഷന്‍ലോകത്തിന്റെ വിലയിരുത്തല്‍. ഇത് അലിയ ബോധപൂര്‍വ്വം ചെയ്തതാണെന്നും ഫാഷന്‍ലോകത്തെ ബുദ്ധിജീവികള്‍ പറയുന്നു.

ദുബായില്‍ ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അലിയ മുടി ഉയര്‍ത്തിക്കെട്ടി പുതിയ കമ്മലുകളും മാലകളും ഒഴിവാക്കി പുതിയ സ്‌റ്റൈലില്‍ എത്തിയത്. മോതിരങ്ങള്‍ മാത്രമായിരുന്നു ആലിയ ധരിച്ചിരുന്ന ആഭരണം.

To Top