ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ കുളത്തില്‍ ചാടിയ മാനസികരോഗി മുങ്ങിമരിച്ചു; മുങ്ങി താഴുന്നത് മൊബൈലില്‍ പകര്‍ത്തി പരിസരവാസികള്‍ - Kairalinewsonline.com
DontMiss

ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ കുളത്തില്‍ ചാടിയ മാനസികരോഗി മുങ്ങിമരിച്ചു; മുങ്ങി താഴുന്നത് മൊബൈലില്‍ പകര്‍ത്തി പരിസരവാസികള്‍

ബംഗളൂരു: ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ കുളത്തില്‍ ചാടിയ വൃദ്ധന്‍ മുങ്ങിമരിച്ചു. വ്യാഴാഴ്ച കര്‍ണാടകത്തിലെ കോലാറിലാണ് സംഭവം. ഹരോഹള്ളിയിലെ നഞ്ചപ്പ എന്ന എഴുപതു വയസുകാരനാണ് മരിച്ചത്. നഞ്ചപ്പ മനോരാഗിയായിരുന്നെന്നും പൊലീസ് പറഞ്ഞു.

കുളത്തിലേക്ക് ചാടിയ നഞ്ചപ്പ് നിലയില്ലാത്ത വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. ഇയാള്‍ മുങ്ങി താഴുന്നത് പരിസരവാസികള്‍ കണ്ടുനിന്നെന്നും ആരോപണമുണ്ട്. ചിലര്‍ മൊബൈലില്‍ പകര്‍ത്തി രസിക്കുകയും ചെയ്തു.

അവരില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നഞ്ചപ്പയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല എന്നതിനു പുറമേ ചിലര്‍ ആ സാധുവിനെ അധിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

To Top