വിവാഹമോചിതരുടെ ശ്രദ്ധയ്ക്ക്; മുന്‍ഭാര്യയ്ക്ക് ഇനി ശമ്പളത്തിന്റെ 25% ജീവനാംശം നല്‍കണം - Kairalinewsonline.com
DontMiss

വിവാഹമോചിതരുടെ ശ്രദ്ധയ്ക്ക്; മുന്‍ഭാര്യയ്ക്ക് ഇനി ശമ്പളത്തിന്റെ 25% ജീവനാംശം നല്‍കണം

ദില്ലി: ഭാര്യയ്ക്ക് എന്തെങ്കിലും കൊടുത്ത് ബന്ധവും വേര്‍പ്പെടുത്തി രക്ഷപ്പെടാമെന്ന് കരുതിയില്‍ ഇനി നടക്കില്ല. മാസം തോറും ഭാര്യയ്ക്കും കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും ഭര്‍ത്താവ് ശമ്പളത്തിന്റെ 25 ശതമാനം മാസം തോറും നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അതായത് ഭര്‍ത്താവിനുണ്ടാകുന്ന ശമ്പളവര്‍ധനവിനനുസരിച്ച് മുന്‍ഭാര്യയ്ക്ക് നല്‍കുന്ന തുകയും വര്‍ദ്ധിപ്പിക്കണം.

കൊല്‍ക്കത്ത സ്വദേശിയായ യുവതി കൂടുതല്‍ ജീവനാംശം ആവശ്യപ്പെട്ടതിനാല്‍ ഇതിനെതിരെ ഭര്‍ത്താവ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. വിവാഹമോചന സമയത്ത് യുവതിക്ക് 4500 രൂപയായിരുന്നു ജീവനാംശമായി വിധിച്ചത്. 2015ല്‍ ഹൈക്കോടതി ഇത് 16,000 ആക്കി ഉയര്‍ത്തി. പിന്നീട് 2016ല്‍ ഭര്‍ത്താവിന്റെ ശമ്പളം 63,842 രൂപയില്‍ നിന്ന് 95,527 രൂപയായി വര്‍ധിച്ചെന്നും, അതിനാല്‍ ജീവനാംശത്തിലും വര്‍ധനവ് വേണമെന്നാവശ്യപ്പെട്ട് യുവതി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി ജീവനാംശം 23,000 ഉം ആക്കി ഉയര്‍ത്തി. ഇതിനെതിരെയായിരുന്നു ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിച്ചത്.

ഇയാള്‍ക്ക് മറ്റൊരു കുടുംബം ഉളളതിനാല്‍ സുപ്രീംകോടതി നഷ്ടപരിഹാരത്തുക 23,000ത്തില്‍ നിന്ന് 20,000 ആക്കി കുറച്ചെങ്കിലും മുന്‍ഭാര്യയ്ക്ക് 25ശതമാനം ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. വിവാഹ മോചിതരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് സുപ്രീംകോടതി നിരീക്ഷണം.

To Top