സംഘിഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ്: രണ്ടാമൂഴം സിനിമയ്ക്ക് മഹാഭാരതമെന്ന് പേരിടാനാകില്ലെന്ന് സുഗതന്‍; വിശ്വാസത്തെ പ്രതികൂലമായി ബാധിക്കും - Kairalinewsonline.com
DontMiss

സംഘിഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ്: രണ്ടാമൂഴം സിനിമയ്ക്ക് മഹാഭാരതമെന്ന് പേരിടാനാകില്ലെന്ന് സുഗതന്‍; വിശ്വാസത്തെ പ്രതികൂലമായി ബാധിക്കും

എംടിക്ക് എങ്ങനെ വേണമെങ്കിലും കഥ എഴുതാം.

ആലപ്പുഴ: എംടിയുടെ രണ്ടാം ഊഴം സിനിമയാക്കുമ്പോള്‍ മഹാഭാരതമെന്ന് പേരിടരുതെന്ന സംഘപരിവാര്‍ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ഡി സുഗതന്‍. എംടി വാസുദേവന്‍ നായര്‍, മോഹന്‍ലാല്‍ സിനിമക്ക് മഹാഭാരതമെന്ന് പേരിടാനാകില്ലെന്ന് സുഗതന്‍ പറഞ്ഞു. ഇത് വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും സുഗതന്‍ പറഞ്ഞു.

എംടിക്ക് എങ്ങനെ വേണമെങ്കിലും കഥ എഴുതാം. അതിനെ മഹാഭാരതം എന്ന് വിളിക്കാന്‍ പാടില്ല. ഒരു വടക്കാന്‍ വീരഗാഥയിലും എംടി ചരിത്രം തെറ്റായി വ്യാഖ്യാനിച്ചെന്നും സുഗതന്‍ പറഞ്ഞു.

To Top