കമല്‍ഹാസന്‍ മിനി സ്‌ക്രീനിലേക്ക്; ബിഗ് ബോസ് തമിഴ് പതിപ്പ് ഉടന്‍ - Kairalinewsonline.com
ArtCafe

കമല്‍ഹാസന്‍ മിനി സ്‌ക്രീനിലേക്ക്; ബിഗ് ബോസ് തമിഴ് പതിപ്പ് ഉടന്‍

ബിഗ് സ്‌ക്രീനിന്റെ ആവേശത്തില്‍ നിന്ന് മിനിസ്‌ക്രീനിലൂടെ ആരാധകരുടെ സ്വീകരണ മുറികളിലേക്ക് എത്താനൊരുങ്ങുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ ബിഗ് ബോസിന്റെ തമിഴ് പകര്‍പ്പിലാണ് ഉലകനായകന്‍ അവതാരകനായെത്തുന്നത്. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും എന്നാണറിയുന്നത്.

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച പരിപാടിയായിരുന്നു ബിഗ് ബോസ്. സല്‍മാന്‍ഖാന്‍ അവതാരകനായെത്തിയ ബിഗ്‌ബോസ് റേറ്റിംഗില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. ഒരേ സമയം വിവാദങ്ങളും, വാര്‍ത്തകളും സഷ്ടിച്ചാണ് ബിഗ് ബോസ് മുന്നേറിയത്. ബിഗ്‌ബോസില്‍ അതിഥിയായെത്തിയ ബോളിവുഡ് താരങ്ങളുടെ തുറന്നു പറച്ചിലുകള്‍ ഹിന്ദി ചലച്ചിത്രലോകത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ബിഗ് ബോസ് തമിഴിലേക്കെത്തുമ്പോള്‍ കെട്ടിലും, മട്ടിലും വലിയ മാറ്റങ്ങളുമായാണ് എത്തുന്നത്. തെന്നിന്ത്യയിലെ സെലിബ്രിറ്റികളെല്ലാം തന്നെ പരിപാടിയില്‍ അതിഥിയായെത്തുമെന്നാണ് അറിയുന്നത്.

To Top