പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തില്‍? കേന്ദ്ര നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി

ദില്ലി: പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി. പാന്‍ കാര്‍ഡ് എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ വ്യാജ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അത് തടയാനാണ് ആധാര്‍ നിഷ്‌കള്‍ഷിച്ചതെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു.

സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് മാര്‍ച്ച് 27ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. 2015 ആഗസറ്റിലും സുപ്രീംകോടതി സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാര്‍ വിവരങ്ങള്‍ കരുതലോടെ സൂക്ഷിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News