പത്തനാപുരത്തെ 15കാരിയുടെ കുട്ടിയുടെ പിതാവ് 13കാരന്‍; പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്ന് ആണ്‍കുട്ടിയുടെ മൊഴി - Kairalinewsonline.com
DontMiss

പത്തനാപുരത്തെ 15കാരിയുടെ കുട്ടിയുടെ പിതാവ് 13കാരന്‍; പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്ന് ആണ്‍കുട്ടിയുടെ മൊഴി

തിരുവനന്തപുരം: തന്റെ കുട്ടിയുടെ പിതാവ് അയല്‍ക്കാരനായ 13കാരനാണെന്ന് പത്തനാപുരത്ത് പതിനഞ്ചുകാരിയുടെ മൊഴി. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ച ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി. ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ആണ്‍കുട്ടിയുടെയും രക്ഷിതാക്കളുടെയും സമ്മതപ്രകാരം ഡിഎന്‍എ ടെസ്റ്റ് നടത്താനും പൊലീസ് നടപടി ആരംഭിച്ചു.

പെണ്‍കുട്ടിയും ആണ്‍കുട്ടിയും സമീപവാസികളാണ്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ വയറു വേദനയെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ഡോക്ടറുടെ അടുത്തെത്തിച്ചത്. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി പൂര്‍ണ ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ക്കും മനസിലായത്. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി അവിടെ വച്ച് പ്രസവിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആ അന്വേഷണത്തിലാണ് അയല്‍ക്കാരനായ ആണ്‍കുട്ടിയാണ് കുഞ്ഞിന്റെ പിതാവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്. മംഗലാപുരത്തെ ബന്ധുവിന്റെ വീട്ടിലായിരുന്ന ആണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം പൊലീസ് അവിടെയെത്തി ചോദ്യം ചെയ്യുകയായിരുന്നു.

സമാനസംഭവം അടുത്തിടെ എറണാകുളത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 16കാരിയായ പെണ്‍കുട്ടി, 12കാരനില്‍ നിന്നാണ് ഗര്‍ഭിണിയായത്.

To Top