മൃതദേഹം സൈക്കിളിൽ കൊണ്ടുപോയ സംഭവം; അന്വേഷിക്കാനെത്തിയ സംഘം പാലം പൊളിഞ്ഞ് നദിയിൽ വീണു - Kairalinewsonline.com
DontMiss

മൃതദേഹം സൈക്കിളിൽ കൊണ്ടുപോയ സംഭവം; അന്വേഷിക്കാനെത്തിയ സംഘം പാലം പൊളിഞ്ഞ് നദിയിൽ വീണു

മജൂലി/അസം: മൃതദേഹം സൈക്കിളിൽ കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം പൊളിഞ്ഞ് നദിയിൽ വീണു. അസമിലെ മജൂലി ജില്ലയിലാണ് ആംബുലൻസിനു നൽകാൻ പണമില്ലാത്തതിനാൽ സഹോദരന്റെ മൃതദേഹം സൈക്കിളിൽ പൊതിഞ്ഞു കെട്ടിക്കൊണ്ടുപോയത്. മുഖ്യമന്ത്രി സർബാനന്ദ സോണോവലിന്റെ മണ്ഡലത്തിലായിരുന്നു ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്.

ചിലർ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് സംഭവം വിവാദമായത്. മുഖ്യമന്ത്രി സർബാനന്ദ സോണോവലിന്റെ മണ്ഡലം ആണെന്നതു ചൂണ്ടിക്കാട്ടി തർക്കങ്ങൾ മുറുകിയപ്പോൾ ആരോഗ്യമന്ത്രി നേരിട്ട് സംഭവം അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതനുസരിച്ചാണ് ആരോഗ്യവകുപ്പ് സംഘം സംഭവം അന്വേഷിക്കാൻ നേരിട്ട് ബാലന്റെ വീട്ടിൽ എത്തിയത്.

ചെറിയ ഒരു മരപ്പാലം കടന്നുവേണം ഇവരുടെ നാട്ടിലേക്ക് എത്താൻ. ഇതാണ് ആംബുലൻസ് അയയ്ക്കുന്നതിനു തടസ്സമായതെന്നായിരുന്നു ആശുപത്രി അധികകതരുടെ ആദ്യ വിശദീകരണം. എന്തായാലും സംഭവം നേരിട്ടു കണ്ട് വിലയിരുത്താനെത്തിയ പ്രത്യേക സംഘത്തിന് വമ്പൻ പണിയാണ് കിട്ടിയത്. സംഘം പാലത്തിൽ കയറിയതും മുളകൊണ്ടുള്ള പാലം തകർന്ന് നേരെ കുളത്തിലേക്ക് വീണു. സംഘാംഗങ്ങളും വെള്ളത്തിൽ വീണു.

To Top