കോഹിനൂർ രത്‌നം തിരിച്ചെത്തിക്കാൻ ഉത്തരവിറക്കാനാകില്ലെന്നു സുപ്രീംകോടതി; തിരികെ കൊണ്ടുവരണമെന്ന ഹർജി തള്ളി

ദില്ലി: കോഹിനൂർ രത്‌നം ബ്രിട്ടണിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ ഉത്തരവിറക്കാനാകില്ലെന്നു സുപ്രീംകോടതി. കോഹിനൂർ രത്‌നം ഇപ്പോഴുള്ളത് മറ്റൊരു രാജ്യത്താണ്. അതുകൊണ്ടു തന്നെ ഏതു തരത്തിലുള്ള ഉത്തരവാണ് പുറപ്പെടുവിക്കുകയെന്നും സുപ്രീംകോടതി ചോദിച്ചു. കോഹിനൂർ രത്‌നം തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖഹാർ അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.

ഏകദേശം 1300 കോടി രൂപ മൂല്യമുളള കോഹിനൂർ രത്‌നം ബ്രിട്ടൺ ബലമായി കടത്തിക്കൊണ്ടു പോകുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പഞ്ചാബ് മഹാരാജാവായിരുന്ന രഞ്ജിത് സിംഗ് ബ്രിട്ടീഷ് രാജ്ഞിക്കു സമ്മാനിക്കാൻ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു കൈമാറുകയായിരുന്നുവെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്. കേന്ദ്രത്തിന്റെ ഈ നിലപാട് തുടർന്നുളള നിയമപോരാട്ടത്തിന് തുടക്കമാകുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News