തെങ്ങിൻ മുകളിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട സംഭവത്തിനു ചലച്ചിത്രാവിഷ്‌കാരം; മംഗലാപുരം സംഭവം ആധാരമാക്കി പരോക്ഷ്

മംഗലാപുരം ഉടുപ്പിയിൽ നടന്ന സംഭവത്തെ ആധാരമാക്കി ഒരുക്കിയ ഹ്രസ്വചിത്രം പരോക്ഷ് ശ്രദ്ധേയമാകുന്നു. മനുഷ്യന്റെ ഉള്ളിലുറങ്ങിക്കിടക്കുന്ന ഭയമാണ് ചിത്രത്തിന്റെ പ്രമേയം. ഗണേഷ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

എത്ര തന്നെ ധൈര്യമുണ്ടെന്നു പറഞ്ഞാലും, അപ്രതീക്ഷിതമായുള്ള ശബ്ദത്തിലോ, ചലനങ്ങളിലോ പേടിച്ച് നിലവിളിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരം ഒരു പേടിയുടെ കഥയാണ് പരോക്ഷ് എന്ന തുളു ഭാഷയിലുള്ള ഷോർട് ഫിലിം പറയുന്നത്.

തെങ്ങിൻ മുകളിൽ നിന്നും ചോരക്കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നതോടെയാണ് ചിത്രത്തിന്റെ/പേടിയുടെ തുടക്കം. ആളെക്കാണാതെയുള്ള കരച്ചിൽ ഒരു കുടുബത്തെ ആകമാനം ഭയത്തിന്റെ മുൾ മുനയിൽ നിർത്തുകയും അത് ഗ്രാമത്തിന്റെ പ്രശ്‌നമാകുകയും ചെയ്യുന്നു. ഒടുവിൽ ദുർമന്ത്രവാദം വരെ നടത്തേണ്ടിവരുന്നു. അപ്രതീക്ഷിതമായ ക്ലൈമാക്‌സാണ് 12 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

മംഗലാപുരത്തെ കുന്ദപ്പുരിലെ ഉഡുപ്പി ജില്ലയിൽ 2015-ൽ നടന്ന യഥാർത്ഥ സംഭവമാണ് ചിത്രത്തിനാധാരം. ഗണേഷ് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. എന്തായാലും ബോളിവുഡ് സ്വപ്‌നം കാണുന്ന മുംബൈ സ്വദേശി ഗണേഷ് ഷെട്ടിക്ക് ഇനി ബോളിവുഡിലേക്ക് ടിക്കറ്റ് ഉറപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News