324 വയസ്സ് പ്രായമുള്ള മനുഷ്യനെ കണ്ടിട്ടുണ്ടോ? ഞെട്ടിക്കുന്ന മേക്ക് ഓവറിൽ രാജ്കുമാർ റാവു

324 വയസ്സ് പ്രായമുള്ള ഒരു അപൂർവ മനുഷ്യന്റെ കഥാപാത്രമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ രാജ്കുമാർ റാവു എത്തുന്നു. ദിനേഷ് വിജയൻ ചിത്രം രാബ്തയിലാണ് രാജ്കുമാർ റാവു അപൂർവ കഥാപാത്രമായി വേഷമിടുന്നത്. രാബ്തയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ചൂടു പകർന്ന് രാബ്തയിലെ ഒരു കഥാപാത്രത്തിന്റെ ചിത്രം വൈറലാകുന്നു.

Rajkumar 1

രാബ്തയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ പൊടിപൊടിക്കുകയാണ്. അതിനിടയിലാണ് ചിത്രത്തിലെ ഒരു കഥാപാത്രം ഏറെ ചർച്ചയാകുന്നത്. പുരാതന കാലവും ആധുനിക കാലവും തമ്മിൽ കൂട്ടിക്കെട്ടുന്ന ഈ ചിത്രത്തിൽ 324 വയസ്സ് പ്രായമുള്ള ഒരു അപൂർവ മനുഷ്യനാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

ബോളിവുഡിലെ യുവതാരം രാജ്കുമാർ റാവുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാഹിദ്, അലിഗഡ്, ട്രാപ്പ്ഡ് എന്നീ സിനിമകളിലൂടെ ഞെട്ടിച്ച അഭിനേതാവാണ് രാജ്കുമാർ. രാബ്തയിൽ 324 കാരനായി തിരിച്ചറിയാനാകാത്ത വിധമുള്ള വേഷപ്പകർച്ചയാണ് രാജ്കുമാർ റാവു വരുത്തിയിരിക്കുന്നത്.

Rajkumar 2

ലോസ് ഏഞ്ചൽസിൽ നിന്നുള്ള പ്രത്യേകസംഘമാണ് ഈ മേക്ക് ഓവറിനു പിന്നിൽ. പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെയാണ് രൂപമാറ്റം. ഓരോ ദിവസവും നീണ്ട മണിക്കൂറുകൾ ക്ഷമയോടെ കഥാപാത്രത്തിനുള്ള രൂപമാറ്റത്തിനും മേക്കപ്പിനുമായി രാജ്കുമാർ റാവു നീക്കിവെച്ചിരുന്നു. രാജ്കുമാറിന്റെ ഈ പുതിയ മേക്ക് ഓവർ ആരാധകരിൽ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു.

Rajkumar-3

സുശാന്ത് സിംഗ്, കൃതി സനോൺ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂൺ 9ന് ചിത്രം പുറത്തിറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News