• Today is: Thursday, April 27, 2017

വിവാഹം ഏത് പ്രായത്തില്‍? 30 വയസിന് മുന്‍പ് നടത്തിയാല്‍ ചില കാര്യങ്ങള്‍

Marriage

വിവാഹം സ്വര്‍ഗത്തില്‍ നടക്കണമെന്നു പലരും പറയാറുണ്ട്. പക്ഷേ, എപ്പോള്‍ നടക്കണമെന്ന് അധികം ആരും പറയാറില്ല. പല നാടുകളിലും പല പ്രായങ്ങളിലാണ് വിവാഹം സാധാരണയായി നടക്കാറുള്ളത്. കൗമാരപ്രായം മുതല്‍ മധ്യവയസുവരെയും അതിനു ശേഷവും വിവാഹം കഴിക്കുന്നവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്നാല്‍ വിവാഹം മുപ്പതു വയസിനു മുമ്പു നടത്തുന്നതാണ് നല്ലതെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


 • ഇരുപതിനും മുപ്പതിനും ഇടയിലെ പ്രായം തന്നെ വിവാഹത്തിന് ഏറ്റവും അനുയോജ്യം. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും അവ നിര്‍വഹിക്കാനും ഏറെ സമയം കിട്ടുന്ന പ്രായമാണിത്.

 

 • ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായത്തിലാണ് മിക്കയുവാക്കളും സമ്പാദിച്ചു തുടങ്ങുന്നത്. ഇക്കാലത്തു തന്നെ പങ്കാളിയെയും ജീവിതത്തില്‍ കൂട്ടുകയാണെങ്കില്‍ മുന്നോട്ടുള്ള ജീവിതത്തിലെ സാമ്പത്തിക അച്ചടക്കവും പ്ലാനിംഗും കാര്യക്ഷമമാകും.

 

 • പങ്കാളിയുടെ വീട്ടുകാരെയും തിരിച്ചും മനസിലാക്കാന്‍ ഏറെ സമയമെടുക്കും. പരസ്പരം എത്രമാത്രം അടുപ്പമുണ്ടെന്ന് ഇരുകൂട്ടരും മനസിലാവുകയും വേണം. അവരെ സാമ്പത്തികമായി സഹായിക്കുമോ, അവരുടെ കൂടെ താമസിക്കുമോ തുടങ്ങിയ കാര്യങ്ങളും വ്യക്തമാകണം.

 

 • പ്രായമേറുന്തോറും ഉത്തരവാദിത്തങ്ങള്‍ ജീവിതത്തിലും പ്രൊഫഷനിലും ഏറും. മുപ്പതിനു മുമ്പാണെങ്കില്‍ കുറച്ചുകൂടി ഊര്‍ജസ്വലമായ കാലമായിരിക്കും. മുപ്പതിനുള്ളിലാണെങ്കില്‍ പുറത്തുപോകാനും പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും സാധിക്കും. ജോലിയിലെ ഉത്തരവാദിത്തങ്ങള്‍ ഏറുന്നതിനേക്കാള്‍ മുമ്പ് പ്രണയവും വിവാഹവും ജീവിതത്തില്‍ സംഭവിക്കുകയാണ് നല്ലത്.

 

 • കുട്ടികളെക്കുറിച്ച് ആലോചിക്കാന്‍ അനുയോജ്യമായ സമയം മുപ്പതിനു മുമ്പാണ്. കുടുംബം എങ്ങനെ വേണമെന്നു പ്ലാന്‍ ചെയ്തു തുടങ്ങാം. ഒരു കുട്ടി വേണോ രണ്ടു കുട്ടി വേണോ എന്ന് തീരുമാനിക്കാം.

 

 • ലൈംഗികബന്ധം ഏറ്റവും ഏറെ ആസ്വദിക്കാനാവുന്നതും മുപ്പതുവയസിനു മുമ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രായമേറുന്തോറും നടുവേദനയും ക്ഷീണവും കരുത്തുകുറവും ഒക്കെ ബാധിക്കും. ഇതു കിടപ്പറയിലെ പ്രണയത്തിന്റെ ആവേശം കെടുത്തിയേക്കാം.

 

 • സ്വയം സമയം കണ്ടെത്താനും മുപ്പതുകള്‍ക്കു മുമ്പാണ് നല്ലത്. കൂട്ടുകാരോടൊപ്പം പുറത്തുപോകാനും ആസ്വദിക്കാനുമൊക്കെ തൊഴിലിനും കുടുംബകാര്യങ്ങള്‍ക്കുമെല്ലാം ഒപ്പം സമയം കിട്ടും.

 

 • സഞ്ചാരത്തിന് പറ്റിയ കാലമാണ് മുപ്പതു വയസിനു മുമ്പ്. ജോലിയില്‍നിന്ന് അവധി കിട്ടാനും കുഞ്ഞുകുട്ടി പരാധീനതകളാകുന്നതിനു മുമ്പുള്ള സാഹചര്യവും ഒക്കെ അനുകൂലവും. മാത്രമല്ല, അലച്ചിലിനു ശരീരം തയാറായിരിക്കുകും ചെയ്യും. പ്രായം കൂടുന്തോറും ക്ഷീണവും അസുഖങ്ങളും ഒക്കെ കൂട്ടിനുണ്ടാകും.

 

 • പരസ്പരവിശ്വാസവും വൈകാരികമായ അടുപ്പവും സൃഷ്ടിക്കാന്‍ പറ്റിയ സമയമാണ് മുപ്പതു വയസിനു മുമ്പുള്ളത്. പരസ്പരം പങ്കിടാന്‍ ഒരുപാട് സമയം ഇക്കാലത്തു കിട്ടും.

 

 • പരസ്പരമുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കിയും വഴക്കടിച്ചും പഠിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്ന കാലമാണ് ഇത്. അതുകൊണ്ടുതന്നെ പരസ്പരം മനസിലാക്കലിന് അനുയോജ്യമായ ഇക്കാലത്തുതന്നെ വിവാഹംചെയ്യുക.

 

 • പരസ്പരം അതിര്‍ത്തികള്‍ നിശ്ചയിക്കുക. രണ്ടു പേര്‍ക്കും ചെയ്യാനാകുന്നതും ഒത്തുതീര്‍പ്പിലെത്താനാകുന്നതുമായ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുക. എന്തൊക്കെ കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ പറ്റില്ലെന്നും പറഞ്ഞുവയ്ക്കുക. അതിനു ശേഷം അവ ലംഘിക്കാതെ മുന്നോട്ടു പോവുക.

Tags:


{}