പാപ്പാത്തിച്ചോലയിലെ മരക്കുരിശ് കാണാതായി; നീക്കം ചെയ്തത് കുരിശ് വച്ചവര്‍ തന്നെയെന്ന് സൂചന; രണ്ടു പേര്‍ കസ്റ്റഡിയില്‍; പിന്നില്‍ ‘സ്പിരിറ്റ് ഇന്‍ ജീസസ്’

ഇടുക്കി: സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ കയ്യേറ്റം ഒഴിപ്പിച്ച സ്ഥലത്ത് സ്ഥാപിച്ച മരക്കുരിശ് നീക്കം ചെയ്തു. കുരിശ് വച്ചവര്‍ തന്നെയാണ് നീക്കം ചെയ്തതെന്നാണ് സൂചന. അതേസമയം, സ്ഥലത്ത് നിന്ന് സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കല്‍പ്പറ്റ സ്വദേശി രാജു, രാജകുമാരി സ്വദേശി സിബി എന്നിവരാണ് പിടിയിലായത്. സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനാ സ്ഥാപകന്‍ ടോം സ്‌കറിയയുടെ വാഹനത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മരക്കുരിശ് സ്ഥാപിച്ചത് ഇവര്‍ തന്നെയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

നേരത്തെ കുരിശ് ഉണ്ടായിരുന്ന അതേ സ്ഥലത്താണ് ഇന്നലെ അഞ്ച് അടി ഉയരമുള്ള മരക്കുരിശ് സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് രാവിലെയോടെ ഈ കുരിശും നീക്കം ചെയ്തിരുന്നു. കുരിശ് സ്ഥാപിച്ചതും നീക്കം ചെയ്തതും സ്പിരിറ്റ് ഇന്‍ ജീസസ് തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തില്‍ പാപ്പാത്തിചോല മേഖലയിലെ ഒഴിപ്പിക്കലിന്റെ ഭാഗമായാണ്, കഴിഞ്ഞദിവസം കൂറ്റന്‍ കുരിശ് റവന്യൂ അധികൃതര്‍ നീക്കം ചെയ്തത്. നാലടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് കുരിശ് സ്ഥാപിച്ചിരുന്നത്. കുരിശിന് സമീപത്തെ കെട്ടിടവും പൊളിച്ചു നീക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News