പാപ്പാത്തിച്ചോലയില്‍ കുരിശ് പുനഃസ്ഥാപിക്കണമെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്; ഭൂമി മരിയ സൂസെ എന്നയാളുടെ പേരില്‍

തിരുവനന്തപുരം: കൈയേറ്റം നടന്ന പാപ്പാത്തിച്ചോലയില്‍ നിന്ന് സര്‍ക്കാര്‍ നീക്കം ചെയ്ത കുരിശ് പുനഃസ്ഥാപിക്കണമെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്. ചെയര്‍മാന്‍ ടോം സഖറിയ ഒളിവിലാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം ഇപ്പോള്‍ യുകെയിലാണെന്നും സ്പിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാപ്പാത്തിച്ചോലയിലെ ഭൂമിയില്‍ തങ്ങള്‍ക്ക് ഉടമസ്ഥാവകാശമില്ല. മരിയ സൂസെ എന്നയാളുടെ പേരിലുളള ഭൂമിയാണത്. മരിയ സൂസെയുടെ നിര്‍ദേശപ്രകാരമാണ് അവിടെ കുരിശ് സ്ഥാപിച്ചത്. കുരിശും അതിരിക്കുന്ന സ്ഥലവും മാത്രമാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റേത്. ഉദ്യോഗഗസ്ഥര്‍ പൊളിച്ചുമാറ്റിയതുമായ ഷെഡുകള്‍ തങ്ങളുടേതല്ലെന്നും സ്വകാര്യ വ്യക്തിയുടെതാണെന്നും ഭാരവാഹികള്‍ പറഞ്ഞു. കുരിശിന്റെ ചുവട്ടില്‍ നോട്ടീസ് ഒട്ടിക്കുക മാത്രമാണ് ചെയ്തത്. ആയിരക്കണക്കിന് ആളുകള്‍ പ്രാര്‍ത്ഥിക്കുന്ന കുരിശ് പുനഃസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അതേസമയം, കൈയേറ്റം നടന്ന പാപ്പാത്തിച്ചോലയില്‍ പൊലീസിന്റെ സ്ഥിരം കാവല്‍ ഏര്‍പ്പെടുത്തി. ശാന്തന്‍പാറ എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കാവല്‍ നില്‍ക്കുക. പാപ്പാത്തിച്ചോലയിലെ കൈയേറ്റ ഭൂമിയില്‍ കഴിഞ്ഞ ദിവസം കൂറ്റന്‍ കുരിശ് നീക്കം ചെയ്തിടത്ത് ഇന്നലെ വീണ്ടും മരക്കുരിശ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇന്ന് അത് ചിലര്‍ നീക്കം ചെയ്യുകയും ചെയ്തു. ഇനിയും കൈയേറ്റം നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളെ തുടര്‍ന്നാണ് കാവല്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മരക്കുരിശ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News