ഫുട്‌ബോള്‍ ലോകത്തിന് നാളെ ഉറക്കമില്ലാ രാത്രി

നാളെ ഫുട്‌ബോള്‍ ലോകത്തിന് ഉറക്കമില്ലാ രാത്രിയാണ്. സാന്റിയാഗോ ബര്‍ബ്യൂവില്‍ പന്തുരുളുമ്പോള്‍ ആവേശം അതിരുകള്‍ വിട്ട് പറക്കും. ബാഴ്‌സയും റയലും നേര്‍ക്ക്‌നേര്‍ വരുമ്പോള്‍ വെറുമൊരു കളി എന്നതിനപ്പുറം കളിക്കളത്തിലെ വൈരവും, കളത്തിന് പുറത്തെ കച്ചവടത്തിനും എരിവും ചൂടും കൂടും.

ആദ്യ പാദ എല്‍ ക്ലാസിക്കോ ബാഴ്‌സയുടെ മൈതാനത്ത് കളിച്ച് തീര്‍ത്തപ്പോള്‍ മാഡ്രിഡുകാരും, ബാഴ്‌സലോണയും സമനില കെട്ടിട്ട് പിരിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് പന്ത് റയലിന്റെ മൈതാനത്തേക്ക് ഉരുണ്ടു കയറുമ്പോള്‍ സ്പാനിഷ് ലീഗ് കലാശക്കൊട്ടിന്റെ അവസാന റൗണ്ടിലേക്ക് പന്തു തട്ടുകയാണ്. 75 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കിരീടം പിടിക്കാന്‍ ബാഴ്‌സ തൊട്ടു പുറകിലുണ്ട്. എന്നാല്‍ ഒരു കളി കുറച്ച് കളിച്ച റയലിന് മൂന്ന് പോയിന്റിന്റെ ലീഡുമുണ്ട്. അതു കൊണ്ട് തന്നെ എല്‍ ക്ലാസിക്കോ സ്പാനിഷ് ലീഗിലെ കിരീട ജേതാവിനെ എല്‍ ക്ലാസിക്കോ നിശ്ചയിച്ചേക്കും. ജയിച്ചാല്‍ ആറു പോയിന്റിന്റെ വന്‍ ലീഡുമായി റയല്‍ കിരീടത്തിലേക്ക് കുതിക്കും.

മറുവശത്ത് ബാഴ്‌സ ജയിച്ചാല്‍ റയലും, ബാഴ്‌സയും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമെത്തുകയും ജേതാക്കളെ നിശ്ചയിക്കുന്നത് അവസാന കളികളിലേക്ക് നീങ്ങുകയും ചെയ്യും. അപ്പീലിന്റെ ബലത്തില്‍ വിലക്ക് കഴിഞ്ഞ് നെയ്മര്‍ കളിക്കാനിറങ്ങുന്നത് ബാഴ്്‌സയുടെ പ്രതീക്ഷ കൂട്ടുമ്പോള്‍ പരുക്കിന്റെ ഇടവേള കഴിഞ്ഞ് ഗാരത് ബെയില്‍ തിരികെ വരുന്നത് റയലിനും പ്രതീക്ഷയാകുന്നു. മാരക ഫോമിലുള്ള ക്രിസ്റ്റ്യാനോയെ ബാഴ്‌സ എങ്ങനെ പൂട്ടും എന്നതായിരിക്കും നാളത്തെ കാഴ്ച. ബാഴ്‌സ നിരയില്‍ മനെസി കൂടി ഫോമിലെത്തിയാല്‍ എല്‍ ക്ലാസിക്കോ ശരിക്കും ക്ലാസിക്ക് തന്നെയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News