ദീപാവലിക്ക് ആമിറും രജനിയും ഏറ്റുമുട്ടില്ല; 2.0യുടെ റിലീസ് മാറ്റി; കാരണം ഇതാണ്

ആരാധകര്‍ കാത്തിരിക്കുന്ന സ്‌റ്റൈല്‍ മന്നന്‍ ചിത്രം എന്തിരന്‍ രണ്ടാം ഭാഗം 2.0 ദീപാവലിക്ക് തിയേറ്ററുകളിലെത്തില്ല. 2.0യുടെ റിലീസ് മാറ്റിവച്ചതായി ചിത്രത്തിന്റെ സഹനിര്‍മാതാവ് രാജു മഹാലിംഗം ട്വീറ്റ് ചെയ്തു. രജനികാന്തിന്റെ പുതിയ ചിത്രത്തിനായി 2018 ജനുവരി 25വരെ ഇനി കാത്തിരിക്കണമെന്നും അദ്ദേഹം അറിയിച്ചു. ചിത്രത്തിലെ വിഎഫ്എക്‌സ് ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് റിലീസ് മാറ്റിവച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ആമിര്‍ഖാന്‍ നിര്‍മ്മിക്കുന്ന സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ബോളിവുഡ് ചിത്രവുമായി രജനീചിത്രം ദീപാവലിക്ക് മത്സരിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാത്രമല്ല, ദീപാവലിക്ക് ഷാരൂഖ്-ഇംത്യസ് അലി ചിത്രവും അക്ഷയ് കുമാറിന്റെ ടോയ്‌ലറ്റ് ഏക് പ്രേം കഥ എന്ന ചിത്രവും പുറത്തിറങ്ങുന്നുണ്ട്. ഈ ചിത്രങ്ങളോടുളള മത്സരം ഒഴിവാക്കാനാണ് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഇറങ്ങുന്ന 2.0യുടെ റിലീസ് മാറ്റിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തിരന്റെ വന്‍ വിജയത്തിന് ശേഷം വന്‍ പ്രതീക്ഷയോടെയാണ് രജനിയുടെ ആരാധകര്‍ 2.0 കാത്തിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ 450 കോടി ബഡ്ജറ്റിലാണ് നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here