പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലിംഗച്ഛേദം നടത്തി; ഇന്ത്യക്കാരനായ ഡോക്ടറും ഭാര്യയും അറസ്റ്റിൽ

മിഷിഗൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലിംഗച്ഛേദം നടത്തിയ കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടറെയും ഭാര്യയെയും യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ ചേലാകർമം നടത്താൻ സഹായം ചെയ്തു കൊടുത്ത കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ ചേലാകർമം നടത്തുന്നത് അമേരിക്കയിൽ ക്രിമിനൽ കുറ്റമാണ്.

മറ്റൊരു ഇന്ത്യൻ വംശജനായ ഡോക്ടറെയാണ് ഇവർ പെൺകുട്ടികളുടെ ചേലാകർമം നടത്തുന്നതിനായി സഹായിച്ചത്. മിഷിഗണിൽ താമസിക്കുന്ന ഫക്രുദ്ദീൻ അത്തർ(54), ഇയാളുടെ ഭാര്യ ഫരീദാ അത്തർ(50) യമുന നാഗർവാള എന്നിവരെയാണ് എഫ്ജിഎം(female genital mutilation) നടത്തിയ കുറ്റത്തിനു അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ബറോഡ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയയാളാണ് ഫക്രുദ്ദീൻ.

ഫക്രുദ്ദീൻ നടത്തുന്ന ക്ലിനിക്കിലായിരുന്നു പെൺകുട്ടികളുടെ ചേലാകർമം നടത്തിയിരുന്നത്. ലിംഗച്ഛേദം ചെയ്തിരുന്നതാകട്ടെ യമുന നാഗർവാളയും. ഇതിനുള്ള എല്ലാ സൗകര്യങ്ങളും നാഗർവാളയ്ക്ക് ഫക്രുദ്ദീൻ അത്തർ ക്ലിനിക്കിൽ ചെയ്തു കൊടുത്തു.

1997 നു ശേഷം അമേരിക്കയിൽ പെൺകുട്ടികൾക്കിടയിൽ ചേലാകർമ്മം നടത്തുന്നതു നാലു മടങ്ങായി വർധിച്ചിട്ടുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. 5.13 ലക്ഷം പെൺകുട്ടികൾ യു എസ്സിൽ ചേലാ കർമ്മ ഭീഷണി നേരിടുന്നവരാണെന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News