ഒരു രൂപയ്ക്കു ഒരു ജിബി ഡാറ്റ; മൂന്നുമാസം 270 ജിബി, വെറും 339 രൂപയ്ക്ക്; ജിയോയെ അടിച്ചിരുത്തി ബിഎസ്എൻഎലിന്റെ പുതിയ ഡാറ്റ ഓഫർ

ദില്ലി: ദിവസേന മൂന്നു ജിബി ഡാറ്റ അടക്കം 339 രൂപയ്ക്ക് മൂന്നുമാസത്തേക്ക് 270 ജിബി ഡാറ്റ എന്ന തകർപ്പൻ ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. ജിയോയുടെ ധൻ ധനാ ധൻ ഓഫറിനെ വെല്ലുന്ന ഡാറ്റ ഓഫറാണ് ബിഎസ്എൻഎൽ രംഗത്തിറക്കിയിരിക്കുന്നത്. ഒരു ദിവസം മൂന്നു ജിബി ഡാറ്റയാണ് ലഭിക്കുക. മൂന്നുമാസത്തേക്ക് 270 ജിബി ഡാറ്റ ലഭിക്കും. അതായത് ഇതുപ്രകാരം ഒരു ജിബി ഡാറ്റയ്ക്ക് നിങ്ങൾക്ക് ചെലവാകുക 1.23 രൂപ മാത്രം. 339 രൂപയ്ക്കു തന്നെ പ്രതിദിനം രണ്ടു ജിബി ഡാറ്റ ഓഫറിന്റെ വിജയത്തിനു പിന്നാലെയാണ് അതേ നിരക്കിനു ഡാറ്റ പരിധി ഉയർത്തി ബിഎസ്എൻഎൽ രംഗത്തെത്തിയത്.

മാർച്ചിലാണ് 339 രൂപയ്ക്കു പ്രതിദിനം രണ്ടു ജിബി ഡാറ്റ എന്ന ഓഫർ ബിഎസ്എൻഎൽ ഇറക്കിയത്. ഈ ഓഫർ 29.5 ലക്ഷം പുതിയ വരിക്കാരെയാണ് ബിഎസ്എൻഎല്ലിനു സമ്മാനിച്ചത്. ഇതോടെയാണ് ഡാറ്റ പരിധി ഉയർത്താൻ ബിഎസ്എൻഎൽ തീരുമാനിച്ചത്. ഇതിനു പുറമെ മറ്റു മൂന്നു പ്ലാനുകൾ കൂടി കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. 349 രൂപയുടെ ധിൽ ഖോൽ കെ ബോൽ എന്ന സ്‌പെഷ്യൽ താരിഫ് വൗച്ചറാണ് ഇതിൽ ഒന്ന്. ട്രിപ്പിൾ എയ്‌സ് (എസ്ടിവി 333), നെഹ്‌ലെ പെർ ദേഹ്‌ല (എസ്ടിവി 395) എന്നീ രണ്ടു പ്ലാനുകളും ഇപ്പോൾ പുതുതായി ബിഎസ്എൻഎൽ ആവിഷ്‌കരിച്ചതാണ്.

ജിയോയുടെ ധൻ ധനാ ധൻ ഓഫറിനെ അനുസ്മരിപ്പിക്കുന്ന ധിൽ ഖോൽ കെ ബോൽ പ്ലാൻ വഴി 349 രൂപയ്ക്കു പ്രതിദിനം രണ്ടു ജിബി ഡാറ്റയും ഹോം സർക്കിളിൽ പരിധിയില്ലാത്ത എസ്ടിഡി, ലോക്കൽ കോളുകളും വരിക്കാർക്കു ലഭിക്കും. ട്രിപ്പിൾ എയ്‌സ് പായ്ക്ക് വഴി 333 രൂപയ്ക്കു പ്രതിദിനം മൂന്നു ജിബി ഡാറ്റ 90 ദിവസത്തെ കാലാവധിയിൽ ലഭിക്കും.

നെഹലേ പെ ദേഹല എന്ന മൂന്നാമത്തെ സ്‌പെഷ്യൽ പ്ലാനിൽ 395 രൂപയ്ക്ക് ബിഎസ്എൻഎൽ നമ്പറുകളിലേക്കു 3000 മിനിറ്റും മറ്റു നെറ്റ്‌വർക്കുകളിലേക്ക് 1800 മിനിറ്റും ടോക് ടൈമും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News