മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദർ 50 കോടി ക്ലബിന്റെ ഗ്ലാമർ നിറവിൽ; നേട്ടം റിലീസ് ചെയ്ത് 24 ദിവസം കൊണ്ട്

അമ്പത് കോടി ക്ലബിന്റെ ഗ്ലാമർ നിറവിലേക്ക് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും കടന്നിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ പുത്തൻ തരംഗങ്ങൾ തീർത്ത ഗ്രേറ്റ്ഫാദറാണ് 50 കോടി ക്ലബിൽ ഇടംപിടിച്ച ആദ്യ മമ്മൂട്ടി ചിത്രമായി റെക്കോർഡ് സൃഷ്ടിച്ചത്. റിലീസ് ചെയ്ത് ഇരുപത്തിനാലം ദിവസത്തിലാണ് ഗ്രേറ്റ്ഫാദർ 50 കോടി കടന്നത്. ആദ്യദിനം 4.31 കോടി രൂപ നേടി റെക്കോർഡ് ഇനീഷ്യൽ കളക്ഷനുമായിട്ടാണ് ഗ്രേറ്റ്ഫാദർ കുതിപ്പ് തുടങ്ങിയത്.

റെക്കോർഡ് ഇനീഷ്യൽ കളക്ഷൻ സൃഷ്ടിച്ച ഗ്രേറ്റ്ഫാദർ ഗൾഫിലും പുതിയ തരംഗങ്ങൾ തീർത്തിരുന്നു. യൂറോപ്പിലും ചിത്രം എത്തുന്നതോടെ കളക്ഷനിൽ വീണ്ടും മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറക്കാരായ ഓഗസ്റ്റ് സിനിമാസ്. അതിവേഗത്തിൽ 20 കോടി കളക്ട് ചെയ്ത ചിത്രമെന്ന റെക്കോർഡും ഗ്രേറ്റ്ഫാദറിന്റെ പേരിൽ തന്നെയാണ്.

അഞ്ചു ദിവസം കൊണ്ടാണ് ഗ്രേറ്റ് ഫാദർ 20 കോടി കടന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ്ഫാദർ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്ക് കൊണ്ടും കാലിക പ്രസക്തിയുള്ള പ്രമേയം കൊണ്ടുമാണ് പ്രേക്ഷകരെ കീഴടക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News