മോഹൻലാലിനു ദേശീയ അവാർഡ് നൽകിയത് എന്തിനെന്നു പന്ന്യൻ രവീന്ദ്രൻ; പുരസ്‌കാരം ചിലരെ സന്തോഷി പ്പിക്കാൻ; ഇത് അവാർഡുകളുടെ വ്യഭിചരിക്കലെന്നും പന്ന്യൻ

തിരുവനന്തപുരം: മോഹൻലാലിനു ദേശീയ അവാർഡ് നൽകിയതിനെ വിമർശിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പുലിമുരുകനിലെ അഭിനയത്തിനു മോഹൻലാലിനു ദേശീയ അവാർഡ് നൽകിയത് എന്തിനാണെന്നു പന്ന്യൻ ചോദിച്ചു. ചിലരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് മോഹൻലാലിനു പുരസ്‌കാരം നൽകിയത്. അവാർഡുകളെ വ്യഭിചരിക്കലാണിതെന്നും പന്ന്യൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹൻലാലിനു ദേശീയ പുരസ്‌കാര സമിതി പ്രത്യേക ജൂറി പരാമർശം നൽകിയത് തുടക്കം മുതൽ വിമർശിക്കപ്പെട്ടിരുന്നു. പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പ്രത്യേക പരാമർശം നൽകിയിരുന്നത്. എന്നാൽ, ഇത് പ്രിയദർശനും മോഹൻലാലും തമ്മിലുള്ള അടുപ്പത്തിന്റെ പേരിലാണെന്നു അന്നു തന്നെ വിമർശനം ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News