ജയ് ശ്രീറാം വിളി എതിർക്കുന്നവരെ കൊലപ്പെടുത്തുമെന്നു ബിജെപി നേതാവ്; മുന്നറിയിപ്പ് തൃണമൂൽ കോൺഗ്രസുകാർക്ക്; എതിർക്കുന്നവർ ചരിത്രമാകുമെന്നു ബംഗാൾ ഘടകം അധ്യക്ഷൻ

കൊൽക്കത്ത: ജയ് ശ്രീറാം വിളി എതിർക്കുന്നവരെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ബിജെപി പശ്ചിമ ബംഗാൾ സംസ്ഥാന ഘടകം അധ്യക്ഷൻ. ബിജെപി ബംഗാൾ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് ആണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയത്. ജയ് ശ്രീറാം വിളിയെ എതിർത്താൽ അവരുടെ കഥ കഴിയുമെന്നാണ് മുന്നറിയിപ്പ്. തൃണമൂൽ കോൺഗ്രസുകാർക്കാണ് ദിലീപ് ഘോഷ് ഈ മുന്നറിയിപ്പ് നൽകുന്നത്.

ദിലീപ് ഘോഷ് പറഞ്ഞത് ഇങ്ങനെ. ‘നാട്ടിലെ ജനങ്ങൾ മുഴുവൻ ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നു. ജയ് ശ്രീറാം എന്നു ഘോഷിക്കുന്നു. ഗുജറാത്ത് മുതൽ ഗുവാഹട്ടി വരെയുള്ള ജനങ്ങളും കശ്മീർ മുതൽ കന്യാകുമാരി വരെയുള്ളവരും ഇതിൽ നിന്നു വ്യത്യസ്തമല്ല. അതിനെ ആരെതിർത്താലും അവർ ചരിത്രമായി മാറും.’-ഘോഷ് പറഞ്ഞു. ഇതു മനസ്സിലാക്കി തൃണമൂലുകാർ ചീത്ത ശീലങ്ങൾ ഉപേക്ഷിക്കണമെന്ന ഉപദേശവും ഘോഷ് നൽകുന്നുണ്ട്.

ബിജെപിയുടെ ആകെ അംഗസംഖ്യ 11 കോടി വരും എന്ന കാര്യം ഓർക്കണമെന്നും ഘോഷ് മുന്നറിയിപ്പ് നൽകി. പശ്ചിമ ബംഗാളിൽ പതിവില്ലാത്തതു പോലെ ശ്രീരാമ പൂജ തെരുവുകളിൽ സംഘടിപ്പിക്കാൻ ബിജെപി ഈയിടെ മുന്നോട്ടു വന്നിരുന്നു. പരസ്യമായി ഹനുമാൻ പൂജ നടത്തിക്കൊണ്ട് തൃണമൂൽ ഇതിനു മറുപടിയും നൽകി. മതചടങ്ങുകളെ രാഷ്ട്രീയത്തിനുപയോഗിക്കുന്നു എന്ന കുറ്റപ്പെടുത്തൽ രണ്ടു കക്ഷികളും കേട്ടു. പക്ഷേ, ആ തർക്കം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News